ടി.​െക. അബ്ദുൽ അസീസ്, മാനേജിങ് ഡയറക്ടർ, ടോപ്കോ

ടോപ്കോ പാരസ്പര്യത്തിന്‍റെ സുവർണ ഗീതം

മരതകവും സ്വർണവും വെള്ളിയും മുത്തുമെല്ലാം നിഷ്പ്രഭമാകുന്നതാണ് പരസ്പര സൗഹ്യദവും സ്നേഹബന്ധവുമെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ സ്വർണ വ്യാപാരിയാണ് കണ്ണൂർ മട്ടന്നൂരിലെ ടോപ്കോ അസീസ് എന്നറിയപ്പെടുന്ന ടി.​െക. അബ്ദുൽ അസീസ്.

മുപ്പത് വർഷത്തെ വ്യാപാരബന്ധത്തിന്റെ ഊഷ്മളത ടോപ്കോ ഷോറൂമിലെത്തുന്ന ഉപഭോക്താക്കളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ സാധിക്കും. മൂല്യാധിഷ്ഠിത വ്യാപാരത്തിന്റെ സുവർണ സ്മരണകൾ കേരളത്തിലെ വ്യാപാര ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മൂല്യം ഉൾക്കൊണ്ട വ്യാപാരമാണ് ടോപ്കോ ഗ്രൂപ്പിന്റെ മുഖമുദ്ര. ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദമില്ലെങ്കിലും അര നൂറ്റാണ്ടിനടുത്ത വ്യാപാരത്തിലെ ജീവിതാനുഭവങ്ങൾ അസീസിനെ മികച്ച കച്ചവടക്കാരനാക്കിയിരിക്കുന്നു.

‘‘മാതാവിന് സ്വന്തം മക്കളോടെന്നപോലെയൊരു പൊക്കിൾക്കൊടി ബന്ധമാണ് സ്വർണത്തിന്റെ കാര്യത്തിൽ ഉപഭോക്താക്കളും വ്യാപാരികളും തമ്മിലുള്ളത്. തലമുറകൾ കഴിഞ്ഞാലും ആ ബന്ധം നിലനിൽക്കും. അതാണ് സ്വർണ വ്യാപാരത്തിൻറ സവിശേഷത ’’ ഈ വാക്യങ്ങളിലാണ് ടോപ്കോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.കെ അസീസ് സ്വന്തം ജ്വല്ലറിയെ അടയാളപ്പെടുത്തുന്നത്. അതായത് ഇതര കച്ചവടങ്ങളെപ്പോലെ വിൽപന കഴിയുന്നതോടെ തീരുന്നതല്ല സ്വർണ വ്യാപാരിയും ഉപഭോക്താവും തമ്മിലുള്ള ബന്ധം.

അതുകൊണ്ടുതന്നെ ഒരൊറ്റ പർച്ചേസോടുകൂടി സ്ഥാപനവും കൺസ്യൂമറും തമ്മിലുള്ള ബന്ധം വേരുപിടിക്കുന്നു! ഒപ്പം കല്യാണാവശ്യങ്ങൾക്കുള്ള സ്വർണത്തിന് പരമാവധി ഇളവ് നൽകുന്ന "വിവാഹ സമ്പാദ്യ പദ്ധതി" ടോപ്കോയെ ജനപക്ഷത്തേക്ക് കൂടുതൽ ചേർത്തുനിർത്തുന്നു! മുപ്പത്തഞ്ച് വർഷത്തിലേറെയായി കേരളത്തിലും കർണാടകയിലുമായി സ്വർണ വ്യാപാര രംഗത്തെ ജനകീയ സ്ഥാപനമായ ടോപ്കോ ഉപഭോക്താക്കളിൽനിന്ന് ആർജിച്ചെടുത്ത വിശ്വാസ്യതയും സ്നേഹവും കൈമുതലാക്കി യാത്ര തുടരുകയാണ്.


കച്ചവടത്തിന്റെ യൂനിവേഴ്സിറ്റിയായിരുന്ന ഉപ്പ ഉസ്മാൻ ഹാജിയിൽനിന്നാണ് ബിസിനസിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. മട്ടന്നൂർ എടയന്നൂരിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹവും മാതാവ് നഫീസയും നൽകിയ പ്രചോദനം ചില്ലറയൊന്നുമല്ല. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലേക്ക് ചേക്കേറുമ്പോൾ അതായിരുന്നു കൈമുതൽ.

സഹോദരീ ഭർത്താവ് പി.സി. മൂസക്ക് അന്ന് ചെന്നൈയിൽ സംസം എന്ന പേരിൽ പ്ലാസ്റ്റിക് ബിസിനസുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നിർദേശങ്ങളും സഹായകമായതോടെ ആ​ദ്യ സം​രം​ഭ​ത്തി​ന് ത​മി​ഴ്മ​ണ്ണി​ൽ നാ​ന്ദി കു​റി​ച്ചു. ടോ​പ്കോ പ്ലാ​സ്റ്റി​ക്സ് എ​ന്ന പേ​രി​ൽ ചെ​ന്നൈ പാ​രീ​സി​ൽ അ​സീ​സ് എ​ന്ന വ്യാ​പാ​രി​യു​ടെ പ്ര​യാ​ണം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ക​ളാ​യി​രു​ന്നു പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ.

വിപണി കൃത്യമായി പഠിച്ച് ഹോൾസെയിൽ സ്വർണ കച്ചവടത്തിലേക്ക് കടന്നത് വഴിത്തിരിവായി. സ്വർണ വ്യാപാരികളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഇത് പുതിയ സംരംഭങ്ങൾക്ക് കരുത്തേകി. പടിപടിയായുള്ള വളർച്ച ആത്മവിശ്വാസം വർധിപ്പിച്ചു. ചില്ലറ വ്യാപാര രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി 1992ൽ മട്ടന്നൂരിൽ സ്വന്തമായി ടോപ്കോ ജ്വല്ലറി ആരംഭിച്ചു. ജനങ്ങളുടെ വിശ്വാസത്തിലും സ്നേഹത്തിലേക്കുമാണ് ടോപ്കോ ഷട്ടർ തുറന്നത്.

അവിടെ നിന്നും ആരംഭിച്ച ജനകീയബന്ധം മുപ്പത് വർഷങ്ങൾക്കിപ്പുറവും തുടരുന്നു. കണ്ണൂരിൽ ടോപ്കോ സംസം ജ്വല്ലറി തുടങ്ങുമ്പോഴേക്കും സ്വർണം ആഗ്രഹിച്ചു വരുന്നവരുടെ മനസ്സ് നിറക്കുന്ന സ്ഥാപനമായി ആ പേര് മാറിയിരുന്നു. വടക്കേമലബാറിലെ സ്ഥിരപ്രതിഷ്ഠക്കു ശേഷം അതിരു നീക്കി കർണാടകയിലെത്തി. 2010ൽ മംഗളൂരു വിട്ലയിൽ ആദ്യ ഷോറൂം. പിന്നാലെ കർണാടകയിലെ പുത്തൂർ, പെരിയാപട്ടണം, കുശാൽനഗർ എന്നിവിടങ്ങളിലും ജ്വല്ലറികൾ ആരംഭിച്ചു.

മലയാളികൾ അർപ്പിച്ച വിശ്വാസവും നൽകിയ സ്നേഹവും കന്നടക്കാരും വെച്ചു നീട്ടി. സ്വർണവ്യാപാര രംഗത്തെ വിജയത്തിനു ശേഷം കർണാടകയിലെ ഹാസൻ കേന്ദ്രീകരിച്ച് തോട്ടം മേഖലയിലേക്കും കുശാൽ നഗറിൽ ക്രഷർ മേഖലയിലേക്കും കടന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സിൽവർ, ഡയമണ്ട്, റസ്റ്റാറൻറ്, ഹോട്ടൽ, റിയൽ എസ്റ്റേറ്റ്, ക്രഷർ മേഖലകളിലും ടോപ്കോ ജനങ്ങളുടെ പ്രിയ ബ്രാൻഡായി മാറി.

സത്യമുള്ള വ്യാപാരമാണ് സ്വർണത്തിന്റേത്. അത് ഉൾക്കൊണ്ടാണ് അസീസിന്റെയും ടോപ്കോയുടെയും പ്രവർത്തനം. വിജയത്തിന് പിന്നിലെന്താണെന്ന ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ മറുപടി. കഠിനാധ്വാനവും സത്യസന്ധതയുമൊക്കെ കച്ചവടത്തിന്റെ ഭാഗമായി വരേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ലാഭമുണ്ടാകണം. എങ്കിലേ അതിലൊരു സത്യമുള്ളൂ എന്നാണ് അസീസിന്റെ തിയറി.

എത്രസമയം ജോലി ചെയ്യുന്നു എന്നതല്ല ഏതുകാര്യവും ചെയ്യുന്ന നേരത്തിൽ എങ്ങനെ മുഴുകിയിരിക്കുന്നു എന്നതിലാണ് കാര്യമെന്നാണ് അദ്ദേഹത്തിന് പിൻമുറക്കാരോട് പറയാനുള്ളത്. സഹോദരങ്ങളും സഹോദരീ പുത്രന്മാരുമായ ടി.കെ. നസീർ, ടി.കെ. മുനീർ, ടി.കെ. അസ്‍ലം, ടി.കെ. ജസീം, ടി.കെ. സാജിദ്, ടി. കെ. മുഹമ്മദ് എന്നിവരും ടോപ്കോ ഗ്രൂപ്പിന് കരുത്തായുണ്ട്.

സിൽവർ ആഭരണങ്ങൾക്കായി കണ്ണൂരിലും ഇരിട്ടിയിലും മട്ടന്നൂർ, ചാലോട്, മയ്യിൽ എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്. ട്രന്റനുസരിച്ചുള്ള സിൽവർ ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്. ഡയമണ്ട് വാച്ചുകളുടെ ഒരു ഷോറൂം മട്ടന്നൂരും പ്രവർത്തിക്കുന്നു. കണ്ണൂരിൽ ടി സെഡ് ബുള്ള്യൻസ് ആന്റ് ജ്യൽസും ഗോൾഡ് ലാബുമുണ്ട്. നാച്വർ പവർ എന്ന പേരിൽ സോളാർ രംഗത്തും ടോപ്കോ വരവറിയിച്ചു കഴിഞ്ഞു.

ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സാധനങ്ങൾ അവരുടെ താൽപര്യത്തിനനുസരിച്ച് നൽകുന്നതാണ് ടോപ്കോയുടെ പ്രത്യേകത. സ്വന്തം സ്ഥാപനമെന്ന നിലയിലാണ് ആളുകൾ എത്തുന്നത്. ജനങ്ങൾക്ക് വലിയ ധാരണയില്ലാത്ത ലോഹമാണ് സ്വർണം. അവർ അർപ്പിക്കുന്ന വിശ്വാസമാണ് ഒരു സ്വർണവ്യാപാരി കാത്തുസൂക്ഷിക്കേണ്ടത്. അതുതന്നെയാണ് തലമുറകൾ കൈമാറുന്ന കച്ചവട രഹസ്യവും.

ജീവിതത്തിലും വ്യാപാരത്തിലും മൂല്യങ്ങളും ചിട്ടകളും സൂക്ഷിക്കുന്ന അസീസിന് ജനസേവന പ്രവർത്തനങ്ങൾക്ക് തന്റേതായ ശൈലിയുണ്ട്. അർഹതപ്പെട്ടവരിലേക്ക് സഹായം എത്തിക്കാൻ സർവ്വശക്തൻ തന്നെ നിയോഗിച്ചു എന്നു വിശ്വസിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം.

ഇണ കാഞ്ഞിരോട് സ്വദേശിനി സാജിതയും മക്കളും കുടുംബനാഥന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്. സാമൂഹികപ്രവർത്തകയാണ് സാജിത. മൂത്ത മകൾ ശിഫ സി.എ വിദ്യാർഥിനിയാണ്. ശിഫയുടെ ഭർത്താവ് ശാരിഖ് കുടകിൽ പ്ലാന്ററാണ്. മകൻ ഡോ. അഹ്മദ് ഷഹബ് കർണാടക കുശാൽ നഗർ, സിദ്ദാപുരം, വീരാജ്പേട്ട, പെരിയാപട്ടണം എന്നിവിടങ്ങളിൽ ഹിൽ ബ്ലൂംസ് ഹോസ്പിറ്റലും ബംഗളൂരുവിൽ ഫാർമസിയും നടത്തുന്നു.

അഹ്മദ് ഷഹബിന്റെ ഭാര്യ ഹംന അബ്ദുല്ല ബംഗളൂരു മെഡിക്കൽ കോളജിൽ ഗൈനക്കോളജി സ്റ്റുഡന്റാണ്. ഡെന്റൽ ഡോക്ടർമാരായ തുബയും ഷറയും പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. തുബ ഒരു പാട്ടുകാരി കൂടിയാണ്. തുബയുടെ ഭർത്താവ് അഡ്വ. ഫഹദ് (യു.എ.ഇ). ഷറയുടെ വിവാഹം കഴിഞ്ഞതേയുളളൂ. ഭർത്താവ് ഇർഫാൻ (റിയൽ സൂപ്പർ മാർക്കറ്റ്, കണ്ണൂർ) ഇളയവൻ മുഹമ്മദ് പ്ലസ് ടു വിദ്യാർഥിയാണ്.

ഈ അവസരത്തിൽ നന്മ മാത്രം ആഗ്രഹിച്ച് സർവ്വ പിന്തുണയും നൽകിയ ടി കെ അബ്ദുറഹ്മാൻ, ടി എം മുഹമ്മദ്, എം പി റഷീദ്, ഹംസക്ക, സൈനു, ചെന്നൈയിലുള്ള ജമാൽ, കമാൽ,ഭാര്യ പിതാവ് മർഹൂം അഹമ്മദ് തുടങ്ങി പലരെയും ഇദ്ദേഹം നന്ദിപൂർവം സ്മരിക്കുന്നു. ചെന്നൈയിലുണ്ടായിരുന്ന വിട പറഞ്ഞ മട്ടന്നൂരിലെ രാജേട്ടൻ, സുരേഷ് അഴീക്കോട് , ആലപ്പുഴക്കാരനായ കുട്ടീക്ക എന്നിവരെയും അസീസിന് കണ്ണീരോടെയല്ലാതെ ഓർക്കാനാവുന്നില്ല.

(ഫോക്കസ് ഫീച്ചർ)

Tags:    
News Summary - topco jewellery, focus feature,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.