ശുചിത്വ കാര്യത്തിൽ മുമ്പൊന്നുമില്ലാത്തത്ര ശ്രദ്ധാലുക്കളാണ് ഇപ്പോൾ ജനം. രീതികളാകെ മാറിയപ്പോൾ ശുചീകരണത്തിന് പുതിയ പല ഉൽപന്നങ്ങളും ഉപയോഗിക്കാൻ സമൂഹം ശീലിച്ചു. എന്നാൽ, അണുനശീകരണം ഉദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്നു ചിന്തിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് ജർമൻ കമ്പനിയായ വാച്ച് വാട്ടറും ഇന്ത്യയിലെ വിതരണത്തിേൻറതടക്കം സർവ ചുമതലയും വഹിക്കുന്ന എം.എം.വി.ടി ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡും. ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച സാനിറ്റൈസറുകളെക്കുറിച്ചാണ് അവർക്കു പറയാനുള്ളത്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഗുണത്തോടൊപ്പം ദോഷവും ഉണ്ടാക്കുന്നുണ്ടെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാനിറ്റൈസറുകൾ അണുക്കളിൽനിന്ന് എത്ര ശതമാനം സുരക്ഷയാണ് നൽകുന്നതെന്ന് മനസ്സിലാക്കണമെന്നും അവർ പറയുന്നു. അവിടെയാണ് പൗഡർ രൂപത്തിലുള്ളതും വില കുറഞ്ഞതുമായ ആൽക്കഹോൾ രഹിത സാനിറ്റൈസറായ വൈറലോക്സിയെ കമ്പനി പരിചയപ്പെടുത്തുന്നത്.
പാർശ്വഫലങ്ങൾ ഉണ്ടാക്കാത്ത ഈ ഉൽപന്നം സുരക്ഷിതമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) അടക്കം അംഗീകരിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ്, എ.എസ്.ടി.എം ഇൻറർനാഷനൽ, യൂറോപ്യൻ നോം, ഐ.എ.പി.എം.ഒ തുടങ്ങിയവയുടെ അംഗീകാരവുമുണ്ടെന്ന് എം.എം.വി.ടി ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മനാഫ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഏറ്റവും ഉയർന്ന ഗ്രേഡായ ലോഗ് ആറ് എന്ന കാറ്റഗറിയിൽ പെടുത്തിയാണ് വൈറലോക്സിക്ക് അംഗീകാരം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതായത്, 99.9999 ശതമാനവും അണുനശീകരണശേഷിയുണ്ടെന്ന് ചുരുക്കം. മറ്റൊരു ഉൽപന്നത്തിന് ഇത് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണുനശീകരണം പൂർണ അർഥത്തിൽ മൂന്നുവർഷം വരെ ഷെൽഫ് ലൈഫ് ഉറപ്പുതരുന്നതാണ് വൈറലോക്സി. ഉപയോഗിച്ചാൽ ഏറ്റവും കുറഞ്ഞത് ഏഴു ദിവസം വരെ സംരക്ഷണം ലഭിക്കും. ശരീരത്തിൽ മാത്രമല്ല, വീട്, സ്ഥാപനങ്ങൾ, ഓഫിസ്, ഫാക്ടറികൾ, പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ അണുനാശിനിയായി ഉപയോഗിക്കാം. ഹൈഡ്രജൻ പെറോക്സൈഡ്, പൊട്ടാസ്യം പെൻറാ സൾഫേറ്റ്, ക്രിസ്റ്റലൈൻ ടൈറ്റാനിയം ഡയോക്സൈഡ്, സൾഫാമിക് ആസിഡ്, സോഡിയം ക്ലോറൈഡ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അണുനശീകരണം, ഓക്സീകരണം, ആവരണം രൂപപ്പെടുത്തിയുള്ള സംരക്ഷണം എന്നിവയാണ് വൈറലോക്സി നൽകുന്ന ഉറപ്പ്.
ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ത്വക്കിലെ സ്വാഭാവിക കോശങ്ങളെ വിഘടിപ്പിച്ച് മാരകരോഗങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതിനുള്ള പരിഹാരമാണ് വൈറലോക്സിയെന്ന് മനാഫ് വ്യക്തമാക്കി. 60 ശതമാനം ആൽക്കഹോൾ അടങ്ങിയ ഒരു സാനിറ്റൈസറിന് ഐ.സി.എം.ആർ നൽകിവരുന്ന സർട്ടിഫിക്കേഷൻ ലോഗ് മൂന്നാം കാറ്റഗറിയാണ്. അതായത്, 10 ലക്ഷം അണുക്കളുള്ള ഒരു പ്രതലത്തിൽ ഉപയോഗിച്ചാൽ 10,000 അണുക്കളെ നിലനിർത്തി മാത്രം മറ്റുള്ളവയെ നശിപ്പിക്കാനുള്ള പ്രാപ്തിയേ അതിനുള്ളൂവെന്ന് അർഥം. 10 ദിവസം കഴിയുമ്പോൾ വൈറലോക്സിയുടെ വീര്യം കുറയാൻ തുടങ്ങുമെന്നതിനാൽ കാലങ്ങളോളം നശിക്കാതെ കിടന്ന് പ്രകൃതിക്ക് ദൂഷ്യംചെയ്യുമെന്ന ഭയവും വേണ്ട.
ആൽക്കഹോൾ അടങ്ങിയിട്ടില്ല എന്നതിനാൽ ആരാധനാലയങ്ങളിൽ ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നെതന്നും മനാഫ് വ്യക്തമാക്കി. മുസ്ലിം പള്ളികളടക്കം എല്ലാ ആരാധനാലയങ്ങളും ആൽക്കഹോൾ രഹിത ശുചീകരണമാണ് താൽപര്യപ്പെടുന്നത്. 15,000 സ്ക്വയർഫീറ്റ് കെട്ടിടം സാനിറ്റൈസ് ചെയ്യാൻ 100 ഗ്രാം വൈറലോക്സി മതിയാകും. ൈഹപ്പോ ക്ലോറൈഡുകൾ ഉപയോഗിച്ചുള്ള സാനിറ്റൈസേഷൻ ഗ്രാനൈറ്റ്, ടൈൽസ് തുടങ്ങിയ പ്രതലം നശിക്കാൻ കാരണമാകുകയും ചെയ്യും. അതേസമയം, വൈറലോക്സി തറയിൽ ഒരു ആവരണമായിട്ടായിരിക്കും പ്രവർത്തിക്കുക. ആരാധനാലയങ്ങൾക്ക് 200 ലിറ്റർ നിർമിക്കാനാവശ്യമായ ഒരു കിലോ വൈറലോക്സി വാങ്ങുന്നവർക്ക് അതിനോടൊപ്പം ഓട്ടോമാറ്റിക് ഡിസ്പെൻസർ മെഷീൻ സൗജന്യമായി നൽകുന്നു. ആദ്യത്തെ ആയിരം ആരാധനാലയങ്ങൾക്കായിരിക്കും ഇത് ലഭിക്കുക. 6000 രൂപയാണ് ഇതിന് വരുന്ന ചെലവ്. ഒരു ലിറ്റർ സാനിറ്റൈസറിന് 49 രൂപയേ ചെലവുവരുകയുള്ളൂ.
അഞ്ചു ഗ്രാം വൈറലോക്സി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സാനിറ്റൈസർ നിർമിച്ച് ഉപയോഗിക്കാം. ഈ സമയം പിങ്ക് നിറത്തിലായിരിക്കും ദൃശ്യമാകുക. തുടർന്ന് എട്ടു മണിക്കൂർ കഴിയുമ്പോൾ സ്വാഭാവിക പ്രവർത്തനത്തിലൂടെ വെളുത്ത നിറമായി മാറുകയും ചെയ്യും. മിക്സ് ചെയ്യുന്ന ബോട്ടിലുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഫുഡ് ഗ്രേഡ്, ഗ്ലാസ് ബോട്ടിലുകൾ വേണം ഉപയോഗിക്കാൻ. കമ്പനിതന്നെ വൈറലോക്സിക്കായി പ്രത്യേക ബോട്ടിലുകൾ തയാറാക്കിയിട്ടുമുണ്ട്.
ഓഫിസുകളിലും വീടുകളിലും മറ്റും ഉപയോഗിക്കുമ്പോൾ 10 ഗ്രാമിന് ഒരു ലിറ്റർ വെള്ളം എന്ന രീതിയിൽ വേണം ചേർക്കാൻ. വലിയ പ്രതലമായതിനാലാണ് ഈ വ്യത്യാസം. പച്ചക്കറി കഴുകുന്നതിന് ഉപയോഗിക്കുമ്പോൾ രണ്ടു ഗ്രാമിന് ഒരു ലിറ്റർ വെള്ളമെന്ന നിലയിലും ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.