റോക്കറ്റ് പോലെ കുതിച്ചുയർന്ന് പവന് 40,000 മുകളിലെത്തിയ സ്വർണവില ഒറ്റയടിക്ക് താഴ്ന്നുതുടങ്ങി. ഇപ്പോൾ 37600 ലാണ്. ഇനിയും എത്ര താഴുമെന്നാണ് സാധാരണക്കാരുടെ നോട്ടം. നിലവിൽ യൂറോപ്പിെൻറ പല ഭാഗങ്ങളിലും കോവിഡിെൻറ രണ്ടാംവരവും സാമ്പത്തിക ആശങ്കകൾ നിലനിൽക്കുന്നതുമാണ് വിലയിടിവിെൻറ പ്രധാന കാരണം.
ഇന്ത്യയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം. ആദ്യ സ്ഥാനക്കാർ ചൈനയാണ്. ഇന്ത്യയിൽ ആഭരണമായും നാണയമായും സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കുന്നു. വാങ്ങിയ വിലയേക്കാൾ ഒരുപക്ഷേ കൂടുതൽ തുക തിരികെകിട്ടുന്ന ഏറ്റവും എളുപ്പമുള്ള നിക്ഷേപവും ഇതുതന്നെ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന ഘട്ടത്തിലായിരുന്നു സ്വർണവിലയുടെ ഒടുവിലെ കുതിച്ചുചാട്ടം.
സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാന നിക്ഷേപമാണ് സ്വർണം. പാരമ്പര്യസ്വത്തായി നൽകുന്നതും മക്കൾക്ക് വിവാഹ സമ്മാനമായി നൽകുന്നതും സ്വർണം തന്നെ. വിവാഹങ്ങളിൽ സ്വർണാഭരണത്തിനുള്ള സ്ഥാനമാണ് ഉപഭോഗം വർധിക്കാൻ പ്രധാന കാരണം. റിസ്ക് കുറവായതാണ് എല്ലാ മാർഗങ്ങളിലും സ്വർണം ഉപയോഗിക്കാൻ പ്രധാന കാരണം. ആഭരണമായും നാണയങ്ങളായും അവ സൂക്ഷിച്ചുവെക്കുന്നു. സാധാരണക്കാർ സ്വർണബോണ്ടുകളെ ആശ്രയിക്കാറില്ലെങ്കിലും മധ്യവർഗത്തിൽപ്പെട്ട നല്ലൊരു വിഭാഗം സ്വർണ ബോണ്ടുകളിലും നിക്ഷേപിക്കുന്നു.
പത്തുവർഷം മുമ്പ് കുറഞ്ഞ തുകക്ക് ഒരു പവൻ സ്വർണം ലഭിക്കുമായിരുന്നെങ്കിൽ ഇന്ന് 40,000 രൂപയോളം മുടക്കണം അതേ അളവിൽ സ്വർണം ലഭിക്കാൻ. ആഭരണമാണെങ്കിൽ പണിക്കൂലിയും മറ്റും വേറെ. ലോക്ഡൗൺ കാലത്ത് മറ്റു നിക്ഷേപങ്ങളേക്കാളേറെ ജനം ആശ്രയിച്ചത് സ്വർണത്തിലായിരുന്നു. പണം നഷ്ടമാകില്ലെന്ന ഉറപ്പായിരുന്നു പ്രധാന കാരണം. സ്ഥിര വരുമാനക്കാരും സർക്കാർ ജീവനക്കാരും ലോക്ഡൗണിൽ പോലും സ്വർണം വാങ്ങിക്കൂട്ടിയതായാണ് വിവരം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറ്റു നിക്ഷേപങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തു. അതിെൻറ ഫലമാകട്ടെ, സ്വർണവില റോക്കറ്റ് പോലെ കുതിക്കാനും തുടങ്ങി. രണ്ടുവർഷത്തോളം കോവിഡ് നമുക്കൊപ്പമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കാമെന്നും പറയുന്നു. ഇക്കാര്യങ്ങൾകൊണ്ടുതെന്ന സ്വർണവില ആറുമാസം മുമ്പത്തെ വിലയിലേക്കെത്താൻ സാധ്യതയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലേക്ക് നേരായ മാർഗത്തിൽ എത്തുന്നതിനേക്കാൾ സ്വർണം അനധികൃതമായി എത്തുന്നു എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ വർഷം 120 ടൺ സ്വർണമാണ് കള്ളക്കടത്തിലൂടെ ഇന്ത്യയിെലത്തിയതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. യഥാർഥ കണക്കുകൾ ഇതിലും കൂടുതലായേക്കാം. അതേസമയം, ലോക്ഡൗൺ കാലത്ത് കള്ളക്കടത്ത് വഴി എത്തിയ സ്വർണത്തിെൻറ അളവ് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ട്.
പ്രതിമാസം കള്ളക്കടത്തുവഴി രാജ്യത്തെത്തുന്ന സ്വർണത്തിൽ രണ്ടു ടണ്ണിെൻറ ഇടിവെന്നാണ് കണക്കുകൾ. 120 ടണ്ണിനു പകരം ഈ വർഷം 25 ടൺ മാത്രമേ എത്തൂവെന്നാണ് വിലയിരുത്തുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിമാന സർവിസ് നിലച്ചതാണ് സ്വർണക്കടത്ത് കുറയാൻ പ്രധാന കാരണം. വിമാനം വഴിയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ അനധികൃത സ്വർണം എത്തുന്നത്. കര -ജല മാർഗം എത്തുന്നത് വളരെ കുറവാണ്.
വിമാന മാർഗവും നേപ്പാൾ വഴിയുമാണ് പ്രധാന കള്ളക്കടത്ത്. ഇന്ത്യയിലെ ഇറക്കുമതി തീരുവയുടെ ഉയർന്ന നിരക്കാണ് അനധികൃത സ്വർണം ഒഴുകാൻ പ്രധാനം കാരണം. നിയമവിധേയമായ സ്വർണ വരവ് ഉയർത്തുന്നതിനും കള്ളക്കടത്ത് ഒഴിവാക്കാനും പ്രധാനമാർഗം ഇറക്കുമതി തീരുവ കുറക്കുക എന്നതുമാത്രമാണ്. എന്നാൽ, പൊതുവേ ഉയർന്ന ഇറക്കുമതി തീരുവ ധനമന്ത്രി നിർമല സീതാരാമൻ 2019ൽ പത്തിൽനിന്ന് 12 ശതമാനമായി ഉയർത്തി. കള്ളക്കടത്തും കുത്തനെ ഉയർന്നു. നിയമ വിധേയമായി സ്വർണം ഇറക്കുമതി ചെയ്യുേമ്പാഴുണ്ടാകുന്ന വലിയ നഷ്ടം ഒഴിവാക്കാൻ കള്ളക്കടത്തായി പ്രധാന മാർഗം. നേരായ വഴിയിൽ ഇറക്കുമതി തീരുവക്ക് പുറമെ മൂന്നു ശതമാനം ജി.എസ്.ടിയും നൽകണം. ഇതോടെ നികുതിയിനത്തിൽ മാത്രം ഒരു വ്യാപാരി നൽകേണ്ടത് 15.5 ശതമാനമാണ്.
സ്വർണ ഇറക്കുമതി കുറക്കലാണ് ഉയർന്ന ഇറക്കുമതി നികുതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു. എന്നാൽ, ഇതിെൻറ പ്രത്യാഘാതം കള്ളക്കടത്തിെൻറ ഗണ്യമായ വർധനയും ആഭ്യന്തരവിപണിയിലെ ഉയർന്ന സ്വർണവിലയുമാണ്. ഒരു കിലോ സ്വർണം ഇന്ത്യയിലേക്ക് അനധികൃതമായി എത്തുേമ്പാൾ 20 ലക്ഷത്തിന് മുകളിൽ ലാഭം ലഭിക്കുെമന്നുമാണ് വിലയിരുത്തൽ.
സ്വർണ വില ഉയർന്നതോടെ പുതുതായി ഉയർന്നുവന്ന പ്രതിസന്ധി, അവ സൂക്ഷിക്കുന്നതിലുണ്ടായ പ്രയാസമാണ്. കൂടുതൽ സ്വർണം കൈവശം വെക്കുന്നവർ ബാങ്ക് േലാക്കറുകളെ ആശ്രയിച്ചു. മോഷണവും കൊള്ളയും കുത്തനെ ഉയർന്നു. ആഭരണമായിപോലും ഉപയോഗിക്കാൻ പലർക്കും പേടിയായി തുടങ്ങി. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നവരുടെ ഉറക്കവും നഷ്ടപ്പെട്ടു. ഒരു തരി പൊന്നായാലും സൂക്ഷ്മതയോടെ ഉപയോഗിക്കാൻ എല്ലാവരും പഠിക്കുകയും ചെയ്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.