രസമുകുളങ്ങളിൽനിന്ന് ഏതെങ്കിലും രുചി ഒഴിവാക്കപ്പെടേണ്ടിവരുേമ്പാൾ മാത്രമേ ആ പ്രയാസം നമുക്ക് മനസ്സിലാക്കാനാവൂ. അതിൽ ഏറ്റവും പ്രയാസമേറിയതാണ് മധുരം ഒഴിവാക്കൽ. ഒരുമിച്ച് ചായ കുടിക്കാൻ പോകുേമ്പാൾ വിത്തൗട്ട് പറയുന്നവരും ബർത്ത്ഡേ ആഘോഷത്തിൽ കേക്ക് കഴിക്കാൻ കഴിയാതെ മാറിനിൽക്കുന്നവരും ഒാണത്തിനും വിഷുവിനും കല്യാണത്തിനും എല്ലാം പായസം ഒഴിവാക്കുന്നവരും നമുക്കിടയിലുണ്ടെങ്കിലും അവർ നമ്മുടെ പരിഗണനാവിഷയങ്ങളാകാറില്ല. അത്തരത്തിലുള്ള മനുഷ്യരെ പരിഗണിച്ച് അവരുടെ ജീവിതത്തിലേക്ക് മധുരം കൊണ്ടുവരുകയെന്ന മനോഹര സ്വപ്നത്തിെൻറ വാണിജ്യസാധ്യത കൂടി ഉപയോഗപ്പെടുത്തുകയാണ് ജാവേദ് ഖാദിർ എന്ന ചെറുപ്പക്കാരൻ. ഭക്ഷണത്തിെൻറ 'ഭ്രഷ്ഠ്' സ്വയം അനുഭവിക്കേണ്ടിവന്നപ്പോൾ അനുഭവിച്ച പ്രയാസമാണ് ഇൗ ചെറുപ്പക്കാരെന പഞ്ചസാരയില്ലാത്ത മധുരത്തിെൻറ ലോകത്തേക്ക് എത്തിച്ചത്. 'സ്യൂഗർ' എന്ന സ്ഥാപനത്തിലൂടെ ആയിരങ്ങൾക്ക് മധുരം പകരുന്ന ജീവിതമായി അത് മാറുകയാണ്.
കോഴിക്കോട് എൻ.െഎ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ഒന്നാം റാേങ്കാടെ പാസായ ജാവേദ്, മൂന്ന് വർഷത്തോളം ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ പ്രധാന തസ്തികകളിൽ ജോലിചെയ്തു. എൻജിനീയറിങ്ങിെൻറ മേഖലകളിൽ പ്രവർത്തിക്കുേമ്പാഴും മാർക്കറ്റിങ്ങിെൻറ രസതന്ത്രം മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് മൂന്ന് വർഷത്തിന് ശേഷം ബംഗളൂരു െഎ.െഎ.എമ്മിൽ നിന്ന് എം.ബി.എ എടുക്കുന്നത്. അതോടെ ലോക പൗരനായി. ജീവിതം പല രാജ്യങ്ങളിലായി. യൂറോപ്പിലെ പല രാജ്യങ്ങളിലും ജോലി ചെയ്തു. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെയും ഭാഗമായി. മിക്കവാറും സ്ഥാപനങ്ങൾ ഭക്ഷണമേഖലയിലുള്ളതായിരുന്നു. ലോകരുചികൾ അറിഞ്ഞും ആസ്വദിച്ചും നടന്ന ആ കാലത്താണ് സ്വന്തം ജീവിതത്തിൽനിന്ന് ഒരു രുചി മുകുളം നഷ്ടപ്പെടുന്നത് അറിയുന്നത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ജാവേദ്, ഖാദർ- സാബിറ ദമ്പതികളുടെ മകനാണ്.
സീറോ ഷുഗറിെൻറ കൊച്ചുരൂപമായ സ്യൂഗർ എന്ന പഞ്ചസാരയില്ലാത്ത ഉൽപന്നങ്ങളുടെ സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതിെൻറ ഉപഭോക്താവായി ജാവേദ് മാറിയിരുന്നു. ജീവിതം ആഘോഷമായി മാറിയകാലത്ത് അപ്രതീക്ഷിതമായി വിരുന്നെത്തിയ അതിഥിയായ പ്രമേഹ രോഗമാണ് ജാവേദിെൻറ ജീവിതത്തിലെ േടണിങ് പോയൻറ്. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് അതിനെ ഒരു അവസരമായി കാണ്ടു. മെഡിക്കൽ പ്രാക്ടീഷണർ കൂടിയായ ഭാര്യയുടെ സഹായത്തോടെ തനിക്കായി മധുരം നിറച്ച ജീവിതം പതിയെ സൃഷ്ടിച്ചുതുടങ്ങി. വിപണിയിൽ ലഭ്യമായ പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന പല ഉൽപന്നങ്ങൾക്കും സ്വാഭാവിക മധുരത്തിെൻറ രുചി നൽകാനാകില്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. നമ്മുടെ നാട്ടിൽ പ്രമേഹ രോഗികൾക്ക് കഴിക്കാമെന്ന് പറഞ്ഞ് ലഭിക്കുന്ന പല ഉൽപന്നങ്ങൾക്കും സിറപ്പിെൻറ രുചി അനുഭവപ്പെടുന്നതും ശ്രദ്ധയിൽപെട്ടു. ഇതായിരുന്നു 'സ്യൂഗറി'ലേക്കുള്ള കാൽവെപ്പ്. 2020ൽ കോവിഡ് മഹാമാരി േലാകം കീഴടക്കിയ സമയത്ത് തന്നെയായിരുന്നു സ്യൂഗറുമായി കേരളത്തിെൻറ വിപണിയിലേക്ക് ജാവേദും സഹോദരൻ ജുനൈദും എത്തുന്നത്. എം.ആർ.എഫിലെ മികച്ച ജോലി ഉപേക്ഷിച്ചായിരുന്നു 'സ്യൂഗർ' എന്ന സ്വപ്നത്തിെൻറ കൂടെ ജുനൈദും സഞ്ചാരം തുടങ്ങിയത്. ഇന്ന് ഇടപ്പള്ളിയിലെയും തിരുവനന്തപുരത്തെയും ലുലു മാളുകൾ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രമേഹ രോഗികൾക്കും ഡയറ്റ് പാലിക്കുന്നവർക്കായി പഞ്ചസാരയില്ലാത്ത 'സ്യൂഗർ' എക്സ്ക്ലൂസീവ് ഷോപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.
പുതിയ ഭക്ഷ്യസംസ്കാരം
സ്യൂഗറിലൂടെ ജാവേദ് ലക്ഷ്യംവെക്കുന്നത് കേവലം പ്രമേഹരോഗികൾക്കും ഡയറ്റ് ശ്രദ്ധിക്കുന്നവർക്കുമുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയല്ല. പുതിയൊരു ഭക്ഷ്യസംസ്കാരം സൃഷ്ടിക്കുക കൂടിയാണ്. മലയാള സിനിമയിലെ നിരവധി സെലിബ്രിറ്റികൾ ഇപ്പോൾ സ്യൂഗറിെൻറ ഉപഭോക്താക്കളാണ്. പല യുവനടൻമാരും പ്രമേഹ ബാധിതരായതുകൊണ്ടല്ല, മറിച്ച് ആരോഗ്യത്തിൽ ശ്രദ്ധ നൽകുന്നതിനാലാണ് പഞ്ചസാര രഹിത ഭക്ഷണത്തിലേക്ക് മാറിയിരിക്കുന്നതെന്നും ജാവേദ് പറയുന്നു.
പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണ പദാർഥങ്ങളെ കുറിച്ച പ്രധാന ആക്ഷേപങ്ങളിലൊന്ന് ശരീരത്തിന് ദോഷകരമായ രാസ പദാർഥങ്ങൾ അടങ്ങിയിട്ടുെണ്ടന്ന പ്രചാരണമാണ്. എന്നാൽ, ഇന്ത്യയിലെയും അമേരിക്കയിലെയും യൂറോപ്പിലെയും നിയന്ത്രണ അതോറിറ്റികൾ അംഗീകരിച്ചതും തീർത്തും ജൈവികവുമായ ഉൽപന്നങ്ങളാണ് ഇപ്പോൾ പ്രധാന സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതെന്ന് ജാവേദ് അവകാശപ്പെടുന്നു. തെൻറ ഉൽപന്നങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ ഒരു ഉൽപന്നവും ഉപയോഗിക്കുന്നില്ല. വിശ്വാസ്യത നിലനിർത്തുന്നതിെൻറ ഭാഗമായി ഫ്രാഞ്ചൈസികൾ അതിശ്രദ്ധയോടെ മാത്രമാണ് നൽകുകയെന്നും അദ്ദേഹം പറയുന്നു.
2020ലെ ഒാണക്കാലത്താണ് ജാവേദിെൻറ ഫോണിലേക്ക് ഒരു വിളിയെത്തുന്നത്. പ്രായമായ ഒരു സ്ത്രീയായിരുന്നു അങ്ങേത്തലക്കൽ. 'മോനേ, അമ്മക്ക് ഒരു ആഗ്രഹമുണ്ട്. ഇൗ ഒാണത്തിന് പായസം കുടിക്കണം. കടുത്ത പ്രമേഹരോഗിയായതിനാൽ സാധിക്കുന്നില്ല. മോന് ഉണ്ടാക്കിനൽകാൻ പറ്റുമോ' അതായിരുന്നു ആ അമ്മയുടെ ചോദ്യം. ആദ്യം നോ പറയേണ്ടിവന്നതായി ജാവേദ് ഒാർക്കുന്നു. എന്നാൽ, ആ അമ്മയുടെ ശബ്ദം ചെവിയിൽ നിന്ന് പോകാത്ത അവസ്ഥയായി. പ്രമേഹരോഗികൾക്കുള്ള പായസമുണ്ടാക്കൽ വലിയ വെല്ലുവിളിയാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അതിെൻറ പരിശ്രമമായിരുന്നു. അത് വിജയിച്ചു. കാലങ്ങൾക്ക് ശേഷം ഒാണത്തിന് പായസം കുടിച്ച ആ അമ്മയുെട സന്തോഷമാണ് കഴിഞ്ഞ ഒാണക്കാലത്തെ ഏറ്റവും വലിയ സമ്മാനമെന്ന് ജാവേദ് പറയുന്നു.
സീറോ ഷുഗർ, ഷുഗർ ഫ്രീ എന്നെല്ലാം പറയുേമ്പാൾ ആർക്കും വാരിവലിച്ചു എത്ര വേണമെങ്കിലും കഴിക്കാമെന്ന ചിന്തയാണെങ്കിൽ അത് തെറ്റാണ്. പഞ്ചസാരയില്ല എന്ന കാരണത്താൽ എത്ര വേണമെങ്കിലും കഴിക്കരുതെന്ന് ജാവേദ് പറയുന്നു. 'സ്യൂഗർ' ഉൽപന്നങ്ങൾ എല്ലാം ഒരാൾക്ക് കഴിക്കാവുന്ന പരിധിയിലാണ് പാക്ക് ചെയ്യുന്നത്. അമിതമായി കഴിക്കാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്താറുമുണ്ട്. ഷുഗർ ഫ്രീ ഉൽപന്നങ്ങൾ അഞ്ച് വയസ്സിൽ താെഴെയുള്ള കുട്ടികൾക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്ന നിർദേശവും ഭക്ഷ്യനിയന്ത്രണ അതോറിറ്റികൾ നൽകാറുണ്ട്.
കേരളത്തിലെ ജനസംഖ്യയിൽ 11 ശതമാനം പേർ പ്രമേഹ രോഗികളാണ്. 25 ശതമാനത്തോളം പേർ സീറോ ഷുഗർ ഉൽപന്നങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ 'സ്യൂഗർ' ഒൗട്ട്ലെറ്റുകളിൽ ലഭിച്ച മികച്ച പ്രതികരണം ഇൗ വിപണി സാധ്യത ഉൗട്ടിയുറപ്പിക്കുന്നതാണെന്നും ജാവേദ് പറയുന്നു. കോയമ്പത്തൂർ കേന്ദ്രമാക്കി ദക്ഷിണേന്ത്യയും ഡൽഹി കേന്ദ്രമാക്കി ഉത്തരേന്ത്യയും മുംബൈ കേന്ദ്രമായി രാജ്യത്തിെൻറ ഹൃദയ ഭൂമിയും ലക്ഷ്യംവെച്ചുള്ള മൂന്ന് ക്ലസ്റ്ററുകൾ ഉണ്ടാക്കി 'സ്യൂഗർ' ഉൽപന്നങ്ങൾ രാജ്യത്താകെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉൽപന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും മാർക്കറ്റും ജാവേദ് കൈകാര്യം ചെയ്യുേമ്പാൾ ഫാക്ടറിലും ഉൽപാദനവും അടക്കം കാര്യങ്ങൾ നോക്കുന്നത് സഹോദരൻ ജുനൈദാണ്.
സാധാരണ കേക്ക്, െഎസ്ക്രീം, ബിസ്കറ്റ് എന്നിവയാണ് പ്രമേഹരോഗികൾക്ക് കഴിക്കാൻ ലഭ്യമാകുക. എന്നാൽ, സ്യൂഗറിെൻറ മെനുവിൽ 50ൽ പരം ഉൽപന്നങ്ങളുണ്ട്. പേസ്ട്രീസ്, ഫലൂദ, കേക്കുകൾ, കോൾഡ് കോഫി, മിൽക്ക് ഷേക്ക് മുതൽ ബർഗർവരെ ഇക്കൂട്ടതിലുണ്ട്. എല്ലാ ഉൽപന്നങ്ങളും തനത് രുചി ഉറപ്പാക്കിമാത്രമാണ് ഉപഭോക്താവിലേക്ക് എത്തിക്കുന്നതെന്നും ജാവേദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.