ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരോ ടീസ്പൂൺ വീതം ഉപ്പും ഓയിലും ഒഴിച്ച് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് പാസ്ത ഇട്ട് വേവിക്കുക. ഇനി മറ്റൊരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഒന്നു വഴറ്റിയെടുക്കുക.
ശേഷം ഇതിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റും സവാളയും ഇട്ട് രണ്ടു മൂന്നു മിനിറ്റ് വഴറ്റുക. ഇതൊന്നു വാടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കവും തക്കാളിയും കൂടി ചേർത്ത് ഇത് ചെറുതായൊന്നു വഴറ്റുക. ഇതിന്റെ കൂടെ നമുക്കിഷ്ടമുള്ള പച്ചക്കറികൾ എന്തും ചേർക്കാം കാബേജ്, മഷ്റും, പനീർ ഏതു വേണമെങ്കിൽ ചേർക്കാം.
ഓയിലിനു പകരം ബട്ടറുപയോഗിച്ചും ഇത് തയാറാക്കാം. ഇതിന്റെ കൂടെ ഉപ്പും കുരുമുളകു പൊടിയും വറ്റൽമുളക് ചതച്ചതും (1 ടേബിൾ സ്പൂൺ) കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വെന്ത് വെള്ളം ഊറ്റി വച്ചിരിക്കുന്ന പാസ്റ്റയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഇതിലേക്കു ഫ്രഷ് ക്രീം കുറച്ച് കുറച്ചായി ചേർത്തു യോജിപ്പിക്കുക. ഇതൊരു രണ്ടു മിനുറ്റ് നേരം അടച്ചു വച്ച് വേവിക്കുക. എളുപ്പം തയാറാക്കാവുന്ന ക്രീമി പാസ്ത റെഡി.മുകലിൽ ഇഷ്ടത്തിനനുസരിച്ചു ഷെഡാർ ചീസ് ഇട്ടു ചൂടോടെ വിളംബാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.