വിദേശപഠനം ആഗ്രഹിക്കുന്ന, എന്നാൽ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ പിന്തിരിഞ്ഞുനടക്കുന്ന നിരവധി പേരുണ്ട്. ഒരു ഗ്ലോബൽ സിറ്റിസണായി മാറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഒാപ്ഷനാണ് വിദേശപഠനം. സ്വദേശത്തെ കലാലയങ്ങളിൽനിന്ന് ആർജിച്ചെടുക്കുന്ന അടിസ്ഥാന അറിവുകൾക്കപ്പുറം വിദേശ പഠനത്തിന്റെ സാധ്യതകൾ കൂടുതലായി വിദ്യാർഥികൾ തേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴെന്ന് പഠനങ്ങളും പറയുന്നു.
നാളെയിലേക്ക് കണ്ണുനട്ടിരിക്കുന്ന വിദ്യാർഥികൾക്ക് സാധ്യതകളുടെ വലിയൊരു നിരതന്നെ വിദ്യാഭ്യാസ രംഗം അന്തർദേശീയ രംഗത്ത് ഒരുക്കിവെച്ചിട്ടുണ്ട്. വിദ്യാർഥികളുടെ 'വിദേശപഠനം' എന്ന ആഗ്രഹത്തിന് ഒപ്പംനിന്ന്, എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകി അന്തർദേശീയ പഠനരംഗത്തേക്ക് വഴികാട്ടുകയാണ് 'മാറ്റ്ഗ്ലോബർ'.
എന്തുകൊണ്ട് വിദേശപഠനം?
പഠനനിലവാരം തന്നെയാണ് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന കാര്യം. ഇവിടെനിന്ന് കിട്ടുന്നതിനെക്കാൾ മൂല്യമുള്ള, പ്രായോഗികതലത്തിലുള്ള വിദ്യാഭ്യാസം മറ്റു വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്നുണ്ട് എന്നതാണ് സത്യം. 'സ്പൂൺ ഫീഡിങ്' അല്ലാതെ, തിയറികൾക്കപ്പുറത്തുള്ള പഠനമാണ് അവിടെ.
തികച്ചും പരിഷ്കരിച്ച സിലബസ്. ഇന്ന് ലോകത്ത് സംഭവിക്കുന്നത് എന്താണോ അതനുസരിച്ചാണ് വിദേശ സർവകലാശാലകൾ സിലബസ് തയാറാക്കുന്നത്. നാളെയുടെ തലമുറയെ വാർത്തെടുക്കാനാണ് അവരുടെ ശ്രമം. അവിടെ പഠിപ്പിക്കുന്നത് അതത് വിഷയത്തിൽ പരിജ്ഞാനമുള്ള, പ്രായോഗിക പരിചയമുള്ള ആളുകളാണ്.
ലോക റാങ്കിങ് പ്രകാരം 1000 സർവകലാശാലകൾ എടുത്താൽ വളരെ കുറച്ച് ഇന്ത്യൻ സർവകലാശാലകൾ മാത്രമേ നമുക്ക് അക്കൂട്ടത്തിൽ കാണാൻ കഴിയൂ. എന്നാൽ, യു.കെ, കാനഡ തുടങ്ങി ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും അതല്ല സ്ഥിതി. അവിടെ റാങ്കിങ്ങിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളിൽ പഠിക്കാനാണ് വിദ്യാർഥികൾക്ക് അവസരം കിട്ടുന്നത്.
വിദേശത്ത് മികച്ച യൂനിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ലോകത്തെവിടെയും വലിയ അംഗീകാരമാണ്. സ്റ്റേ ബാക്ക് ഒാപ്ഷനുകളും സ്ഥിരതാമസത്തിനുള്ള അവസരങ്ങളുമെല്ലാം ലഭ്യമാകുന്നുമുണ്ട്.
ആർക്കെല്ലാം പഠിക്കാം?
ആർക്കും വിദേശത്ത് പഠിക്കാം എന്നതാണ് യാഥാർഥ്യം. പഠനതൽപരരായ ആർക്കും വിദേശപഠനത്തിന് അവസരമുണ്ട്. 12ാം ക്ലാസിനുശേഷമാണ് കൂടുതലായി നമ്മുടെ നാട്ടിൽനിന്ന് വിദേശത്തേക്ക് കുട്ടികൾ പോകുന്നത്. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും വിദേശത്ത് പഠിക്കാൻ സാധിക്കും.
പൊതുവേ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറേറ്റ് റിസർച്ചുകൾ എന്നിവക്കാണ് ഇന്ത്യക്കാർ വിദേശപഠനത്തെ കാര്യമായി ആശ്രയിക്കുന്നത്. ഡിപ്ലോമ പോലുള്ള കോഴ്സുകൾ കഴിഞ്ഞ ശേഷവും നിരവധി പഠനാവസരങ്ങളും സാധ്യതകളും വിദേശത്തുണ്ട്.
വിവിധ വിദേശഭാഷകൾ, അതത് രാജ്യങ്ങളിൽനിന്നുതന്നെ നന്നായി പഠിക്കാനും പരിശീലിക്കാനും അതിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും സഹായിക്കുന്ന കോഴ്സുകളുമുണ്ട്. ഇനി മാർക്കിന്റെ കാര്യമെടുത്താലും എല്ലാവർക്കും സാധ്യമാവും എന്നുതന്നെ പറയാം.
55 ശതമാനം മാർക്കുണ്ടാവുക എന്നതാണ് പൊതുവേ വിദേശ സർവകലാശാലകൾ വെക്കാറുള്ള മാനദണ്ഡം. അതില്ലാത്തവർക്കും അവസരങ്ങളുണ്ട്. മാർക്ക് കുറവാണ് എന്നുള്ളതുകൊണ്ട് പഠന സാധ്യതകൾ ഇല്ലാതാവുന്ന ഒരവസ്ഥ വിദേശ സർവകലാശാലകളിലില്ല.
മുമ്പ് ബിസിനസ് സംബന്ധമായ വിഷയങ്ങളിലായിരുന്നു കൂടുതൽ പേർ വിദേശപഠനത്തിന് സമീപിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി അതല്ല. ക്രിമിനോളജി, സൈക്കോളജി, ഇന്റർനാഷനൽ അഫയേഴ്സ് അങ്ങനെ നിരവധി വിഷയങ്ങൾക്ക് ആവശ്യക്കാർ എത്തുന്നുണ്ട്. ഇവിടെയുള്ളതിന്റെ എത്രയോ ഇരട്ടി പഠനസാധ്യതകളും പഠനവിഭാഗങ്ങളുമാണ് വിദേശരാജ്യങ്ങളിലുള്ളത്.
പ്രൈം കൺട്രീസ്
'പ്രൈം കൺട്രീസ്' അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലാണ് മാറ്റ്ഗ്ലോബർ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിദ്യാർഥികൾ കൂടുതലായി പഠിക്കാൻ ഇഷ്ടപ്പെടുന്നതും ഇത്തരം രാജ്യങ്ങളിലാണ്. യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, യു.എസ്, ജർമനി പോലുള്ള രാജ്യങ്ങളെല്ലാം വിദ്യാഭ്യാസത്തിന്റെ മൂല്യം ഉറപ്പുവരുത്തുന്നവരാണ്.
ഈ രാജ്യങ്ങളിലെ സർവകലാശാലകൾ റാങ്കിങ്ങിൽ വളരെ മുന്നിലുമാണ്. തട്ടിപ്പുകൾക്കൊന്നും ഇവിടെ സാധ്യതയില്ല. പ്രവേശന നടപടിക്രമങ്ങളും എളുപ്പം. പഠനത്തോടൊപ്പം ജോലികൂടി ചെയ്ത് പണം സമ്പാദിക്കാനുള്ള സാധ്യതയും ഈ രാജ്യങ്ങളിലുണ്ട്.
ഭാഷയും ഇവിടെയൊരു പ്രശ്നമാവില്ല. ഇവിടങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾക്ക് ലോകത്തെവിടെയും നല്ല മൂല്യവുമുണ്ട്. ലോകറാങ്കിങ്ങിൽ 1000ത്തിനുള്ളിൽ വരുന്ന സർവകലാശാലകളിലാണ് മാറ്റ്ഗ്ലോബർ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.
പഠനത്തിന് വിദേശത്തു പോകുമ്പോൾ കുടുംബത്തെയും കൂടെ കൂട്ടാനുള്ള സൗകര്യവുമുണ്ട്. വിദ്യാർഥിക്ക് തന്റെ ലീഗൽ പാട്ണറെയും അവരുടെ 18 വയസ്സിൽ താഴെയുള്ള മക്കളെയും കൂടെ കൂട്ടാൻ കഴിയും. അത് വിദ്യാർഥികളുടെ അവകാശംതന്നെയാണ് മിക്ക രാജ്യങ്ങളിലും.
മാറ്റ്ഗ്ലോബർ എന്തുചെയ്യുന്നു?
വിദേശത്ത് പഠനത്തിന് അവസരമൊരുക്കുക എന്നത് വലിയൊരു പ്രക്രിയ തന്നെയാണ്. ഒരു വിദ്യാർഥിക്ക് വളരെ എളുപ്പത്തിൽ ഇപ്പോൾ വിദേശരാജ്യങ്ങളിൽ പഠിക്കാനുള്ള അപേക്ഷ നൽകാൻ സാധിക്കും. എന്നാൽ, ഈ പ്രക്രിയ മുഴുവനാക്കുക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.
അതിന് അൽപം സമയമെടുക്കുകയും ചെയ്യും. നിരവധി സാങ്കേതിക നടപടിക്രമങ്ങൾ പിന്നിടണം അതിന്. വിദേശ പഠനത്തിന് തയാറാവുന്ന കുട്ടികളുടെ കരിയർ കൗൺസലിങ് മുതൽ പോസ്റ്റ് അറൈവൽ സേവനംവരെ മാറ്റ്ഗ്ലോബർ നൽകും. കൗൺസലിങ്, ആപ്ലിക്കേഷൻ, അഡ്മിഷൻ, വിസ സേവനം, പ്രീ ഡിപാർചർ-പോസ്റ്റ് അറൈവൽ സർവിസ് എന്നിങ്ങനെ എല്ലാ മേഖലയിലും മാറ്റ്ഗ്ലോബറിന്റെ കൃത്യമായ ഇടപെടലുകളുണ്ടാകും.
ഒരു കുട്ടി തനിച്ച് അപേക്ഷിച്ചാൽ ചെലവാകുന്ന അതേ തുകതന്നെയാണ് മാറ്റ്ഗ്ലോബർ വഴിയും വരുന്നുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. ഒരുരൂപപോലും അധികമായി കുട്ടികളിൽനിന്ന് മാറ്റ്ഗ്ലോബർ ഈടാക്കുന്നില്ല. കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുമ്പോഴുള്ള പാർട്ട്ടൈം ജോബ് അസിസ്റ്റൻസും മാറ്റ്ഗ്ലോബർ നൽകുന്നുണ്ട്.
മാറ്റ്ഗ്ലോബർ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു രാജ്യത്തും വിസ തട്ടിപ്പിനുള്ള സാധ്യതകൾ ഉണ്ടാകുന്നില്ല. കൂടാതെ മാറ്റ്ഗ്ലോബർ നൽകുന്ന ഉറപ്പും ഇക്കാര്യത്തിൽ വിദ്യാർഥികൾക്കൊപ്പമുണ്ട്. അതത് രാജ്യങ്ങളിലെ സർക്കാർ അംഗീകൃത സംവിധാനങ്ങൾ വഴി മാത്രമേ ഓരോ പ്രക്രിയയും മാറ്റ്ഗ്ലോബർ കൈകാര്യം ചെയ്യാറുള്ളൂ.
IELTS നിർബന്ധമാണോ?
ഓരോ രാജ്യത്തും ഓരോ രീതിയിലാണ് പ്രവേശന മാനദണ്ഡം. ചില രാജ്യങ്ങളിൽ IELTSപോലുള്ള പരീക്ഷകളിലെ സ്കോർ, പ്രവേശനത്തിന്റെ ഒരു ഘടകമാണ്. യു.കെയിലും ജർമനിയിലുമൊന്നും IELTS നിർബന്ധമില്ല. ഇംഗ്ലീഷിന്റെ സ്കോർ ആണ് പല രാജ്യങ്ങളും മാനദണ്ഡമാക്കുന്നത്.
ഫീസിൽ പേടിവേണ്ട
വിദേശപഠനം വളരെ എളുപ്പമാണ് എന്ന് ഒരിക്കലും പറയാൻ പറ്റില്ല. അതേസമയം, എളുപ്പവുമാണ്. ലക്ഷങ്ങളുടെ കണക്കാണ് ആദ്യംതന്നെ നമ്മൾ കേൾക്കാറ്. പണച്ചെലവുണ്ട് എന്നത് ശരിതന്നെ. എന്നാൽ, അത് കണ്ടെത്താനുള്ള പല മാർഗങ്ങളുമുണ്ട് എന്നുകൂടി അറിഞ്ഞിരിക്കണം.
സ്കോളർഷിപ് തന്നെയാണ് അതിൽ പ്രധാനപ്പെട്ടത്. ഒമ്പതു തവണയായിവരെ ഫീസ് അടക്കാൻ സൗകര്യമുള്ള സർവകലാശാലകളുമുണ്ട്. കോഴ്സ് ഫീസിന്റെ 40 മുതൽ 50 ശതമാനംവരെ സ്കോളർഷിപ്പായി നൽകുന്നുണ്ട് ചില സർവകലാശാലകൾ.
ബാങ്കുകളെല്ലാം വിദേശപഠനത്തിന് ലോൺ നൽകുന്ന കാര്യത്തിൽ ലളിതമായ നടപടിക്രമങ്ങളാണ് ഇന്ന് കൈക്കൊള്ളുന്നത്. ഇതുകൂടാതെ സർക്കാറിന്റെ സ്കോളർഷിപ് സംവിധാനങ്ങളും വിദേശപഠനത്തിനായി നിലവിലുണ്ട്. മാത്രമല്ല, പഠനശേഷം കിട്ടാൻ പോകുന്ന സ്റ്റേ ബാക്കിന്റെ സമയത്ത് വളരെ വേഗംതന്നെ തീർക്കാവുന്നതാണ് ഈ ലോണുകളെല്ലാം.
ടീം മാറ്റ്ഗ്ലോബർ
2017ൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് മാറ്റ്ഗ്ലോബർ തുടങ്ങുന്നത്. ഇപ്പോൾ കോഴിക്കോട് ഹെഡ് ഓഫിസായി വയനാട്, കണ്ണൂർ, കോട്ടയം, ദുബൈ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. നൂറോളം പേർ സ്ഥാപനത്തിൽ ഇപ്പോൾ ജോലിചെയ്തുവരുന്നു.
മാറ്റ്ഗ്ലോബർ വഴി വിദേശപഠനത്തിലേക്കു കടന്ന വിദ്യാർഥികൾ തരുന്ന മികച്ച പ്രതികരണങ്ങൾ തന്നെയാണ് കൂടുതൽ ഊർജത്തോടെ മുന്നോട്ടുപോകാൻ മാറ്റ്ഗ്ലോബറിനെ സഹായിക്കുന്നത്. മുഹമ്മദ് ഡാനിഷ് ആണ് മാറ്റ്ഗ്ലോബർ മാനേജിങ് ഡയറക്ടർ.
സി.ഇ.ഒ മുഹമ്മദ് നിയാസ്, സി.എം.ഒ ഇർഷാദ് നെല്ലിശ്ശേരി, സി.ഒ.ഒ ജിഷാൻ മുഹമ്മദ്, സെയിൽസ് ഹെഡ് ടി.പി. അഷ്റഫ് എന്നിവരടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്.
മാറ്റ്ഗ്ലോബറിന്‍റെ എജുക്കേഷനൽ എക്സ്‍പേർട്ടുകളുമായി വിദ്യാർഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9020883338. വെബ്സൈറ്റ്: matglober.com, live@matglober.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.