തെങ്ങ്​ കടപുഴകി വീണ്​ വീട്​ തകർന്നു

പീച്ചി (തൃശൂർ): വിലങ്ങന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട്​ തകർന്നു. വിലങ്ങന്നൂർ പായ്ക്കണ്ടം ചാമക്കണ്ടത്തിൽ സജുവി​െൻറ വീടി​െൻറ ഒരു ഭാഗമാണ് വെള്ളിയാഴ്​ച രാത്രി ഒമ്പതരയോടെ ഉണ്ടായ കാറ്റിൽ  തകർന്നത്.  ഓട് മേഞ്ഞിരുന്ന രണ്ട് കിടപ്പുമുറികൾ   പൂർണ്ണമായും തകർന്നു.  മുറിക്കകത്തുണ്ടായിരുന്ന വീട്ടുപകരണങ്ങളും നശിച്ചു. രാത്രി മുഴുവൻ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ സജുവും  ഭാര്യ റിൻസി, മക്കളായ ആഷിൻ, ആഷ്ലി എന്നിവരും  കിടന്നിരുന്നില്ല. എല്ലാവരും  ഒന്നിച്ച് മറ്റൊരു  മുറിയിൽ ആയിരുന്നതുകൊണ്ട് വലിയ ഒരു ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ വാർഡ് മെമ്പർ  അജിത മോഹൻദാസ്, ബാബു തോമസ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. വിലങ്ങന്നൂരിലെ ഐ.എൻ.ടി.യു.സി യൂണിയനിലെ തൊഴിലാളിയാണ് സജു .

Update: 2021-05-15 05:13 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news