കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്​

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗ​​േട്ട ചുഴലിക്കാറ്റായി മാറി. സംസ്​ഥാനത്ത്​ അതിശക്തമായ മഴക്ക്​ പുറമെ കടലാക്രമണവും ​രൂക്ഷമാണ്​. മഹാരാഷ്​ട്ര, ഗോവ, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങൾക്കും ജാഗ്രത നിർദേശം നൽകി. കനത്ത മഴയെ തുടർന്ന്​ സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്​ടമുണ്ടായി. ഡാമുകൾ തുറന്നതോടെ മിക്ക നദികളുടെയും ജലനിരപ്പ്​ ഉയർന്നു. 

പത്തനംതിട്ട കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ അച്ചൻകോവിലാറിലും പ്രളയ മുന്നറിയിപ്പ്​ നൽകി. കേന്ദ്ര ജലകമ്മീഷ​േന്‍റതാണ്​ മുന്നറിയിപ്പ്​. മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ കരകളിൽ വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാനാണ്​ നിർദേശം.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്​ഥാനത്തെ ഒമ്പത്​ ജില്ലകളിൽ കാലാവസ്​ഥ വകുപ്പ്​ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ റെഡ്​ അലർട്ട്​. മറ്റു ജില്ലകളിൽ ഒാറഞ്ച്​ അലർട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. 

ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ്​ പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്​. നിലവിൽ ലക്ഷദ്വീപിന്​ സമീപമാണ്​ ചുഴലിക്കാറ്റ്​. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നിലവിൽ ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും ന്യൂനമർദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 15 മുതൽ 16 വരെ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

2021-05-15 13:41 IST

കുമ്പള മുസ്സോടി കടപ്പുറത്ത്​ ഇരുനില കെട്ടിടം കടൽക്ഷോഭത്തെ തുടർന്ന്​ നിലം പൊത്തി


2021-05-15 13:18 IST

കാസർകോട് ജില്ലയിൽ കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നു. വലിയ തോതിൽ നാശനഷ്ടങ്ങളില്ല. ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂർണമായും തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാർ വാടക വീട്ടിലേക്ക് മാറി. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. ചിത്താരി വില്ലേജിൽ രണ്ട് വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.നീലേശ്വരം വില്ലേജിൽ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകർന്നു.

2021-05-15 13:02 IST

തൃശൂർ കുറുമാലി പുഴയിലെ കുണ്ടുക്കടവ് മൺചിറ പൊട്ടിയ നിലയിൽ

2021-05-15 13:00 IST

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു വിട്ടപ്പോൾ 


2021-05-15 12:54 IST

മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്-ഓറഞ്ച് ബുള്ളറ്റിൻ

മണിമലയാറിൽ കേന്ദ്ര ജലകമ്മീഷന്‍റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നു.

അച്ചൻകോവിലാറിൽ കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ അച്ചൻകോവിലാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നു.

മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ കരകളിൽ വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക. ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറുക.

2021-05-15 12:38 IST

നെടുമ്പാശേരി കനത്ത മഴയിൽ മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക നാശനഷ്ടം. അരീക്കൽ മിനി പൗലോസ് . കിടങ്ങൂർ ശശി എന്നിവരുടെ വീടുകൾക്കാണ് ഭാഗികമായി കേടുപാട് സംഭവിയ്യത്, ചെത്തിക്കോട് കോസ്റ്റ് ഗാർഡിന്റെ ഭൂമിയില വെള്ളക്കെട്ട് സമീപ പ്രദേശങ്ങളിൽ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി സമീപവാസികൾ രംഗത്തു വന്നു. തുടർന്ന് വെള്ളക്കെട്ട് ലഘൂകരിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്

2021-05-15 12:31 IST

അഴിയൂർ പഞ്ചായത്തിലെ 15ാം വാർഡിലെ കാപ്പുഴയ്​ക്കൽ ബീച്ചിൽ രണ്ടുദിവസമായി ശക്തമായ കടൽക്ഷോഭം. ഏകദേശം 20മീറ്റർ നീളത്തിൽ ബീച്ച്​ റോഡിന്‍റെ ഭാഗം മുഴുവനായും കടലെടുത്തു. ​വീടുകൾക്ക്​ ഭീഷണിയാകുമെന്നതിനാൽ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ്​ ആവശ്യം.



2021-05-15 12:31 IST

അഴിയൂർ പഞ്ചായത്തിലെ 15ാം വാർഡിലെ കാപ്പുഴയ്​ക്കൽ ബീച്ചിൽ രണ്ടുദിവസമായി ശക്തമായ കടൽക്ഷോഭം. ഏകദേശം 20മീറ്റർ നീളത്തിൽ ബീച്ച്​ റോഡിന്‍റെ ഭാഗം മുഴുവനായും കടലെടുത്തു. ​വീടുകൾക്ക്​ ഭീഷണിയാകുമെന്നതിനാൽ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ്​ ആവശ്യം.



2021-05-15 12:22 IST

രാമപുരം വില്ലേജിൽ വീടിനു മുകളിൽ മരം വീണ്​ ഭാഗിക നാശം. ബേബി കാക്കിയാനിയിൽ, പ്രകാശ് കല്ലംകുഴിയിൽ,  തങ്കച്ചൻ മലേമുണ്ടയിൽ എന്നിവരുടെ വീടുകളിലേക്ക്​ മരം വീണത്​. 


എരുമേലി തെക്ക് വില്ലേജില്‍ പട്ടാണിപീടികയില്‍ ലൈല അബ്ദുല്‍ കരീമിന്‍റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ഏറ്റുമാനൂര്‍ കട്ടച്ചിറ പുത്തേട്ട് ഹരിദാസിന്‍റെ വീടിന് മുകളില്‍ തേക്കുമരം വീണ് ഭാഗീക നാശനഷ്ടം







2021-05-15 12:19 IST

കോട്ടയം ജില്ലയില്‍ എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജം. ഇതുവരെ എവിടെയും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

Tags:    
News Summary - Tauktae Cyclone Heavy rain and wind for the next three hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.