വ്യാജ വിഡിയോ: എൽ.ഡി.എഫ് അറസ്റ്റ് ആഘോഷിക്കുന്നത് വേറൊന്നും കിട്ടാത്തതിനാൽ - ഉമ തോമസ്
വോട്ടെടുപ്പ് ദിവസമായ ഇന്ന് വേറൊന്നും കിട്ടാത്തതുകൊണ്ടാണ് വ്യാജ വിഡിയോ കേസിലെ അറസ്റ്റ് എൽ.ഡി.എഫ് ആഘോഷിക്കുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. എൽ.ഡി.എഫിന്റെ കൈയിലല്ലേ ഭരണം. അവർക്കെന്തും ചെയ്യാമല്ലോ. അത് നടക്കട്ടെ. ഈ തെരഞ്ഞെടുപ്പിൽ എന്താണ് പ്രതികരണമെന്ന് നമ്മൾ കാണാൻ പോകുന്നു. വ്യാജ വിഡിയോ സംബന്ധിച്ച കാര്യങ്ങളിലൊന്നും ഇപ്പോൾ ഇടപെടുന്നില്ല. എന്റെ അഭിപ്രായം നേരത്തെ പറഞ്ഞതാണ്. ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാൻ പാടില്ലാത്തതാണ്.
Update: 2022-05-31 06:48 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.