ഡോ. എന്‍.എ. മാഹിന് മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ്

വാടാനപ്പള്ളി (തൃശൂര്‍): ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയതിന് ഡോ. എന്‍.എ. മാഹിന് സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ്. വലപ്പാട് സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടും തളിക്കുളം തൃത്തല്ലൂര്‍ പാലിയേറ്റിവ് കാന്‍സര്‍ കെയര്‍ യൂനിറ്റ് ഓഫിസറുമാണ് മാഹിന്‍.
തളിക്കുളം സ്വദേശിയായ മാഹിന്‍െറ പ്രവര്‍ത്തനമികവിന്‍െറ അടിസ്ഥാനത്തില്‍ 2013-14 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്‍െറ ആരോഗ്യ കേരളം പുരസ്കാരവും തളിക്കുളം ബ്ളോക് പഞ്ചായത്തിന് ലഭിച്ചിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.