മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സര്‍വകലാശാല നിലവില്‍ വന്നശേഷമുള്ള ആദ്യത്തെ എം.ബി.ബി.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അലീന എലിസബത്ത് ആന്ത്രൂസിനാണ് ഒന്നാം റാങ്ക്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം.എ. ആന്ത്രൂസിന്‍െറയും ഗൈനക്കോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. കെ. നിഷി റോഷിനിയുടെയും മകളാണ്. രണ്ടാം റാങ്ക് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ എം.പി. അര്‍ച്ചനയും മൂന്നാം റാങ്ക് തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജിലെ ഹെന്ന ഫൈസലും നേടി.
2010ല്‍ ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 21 മെഡിക്കല്‍ കോളജിലെ 1968 പേര്‍ പരീക്ഷയെഴുതുകയും 1743 പേര്‍ വിജയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.