ഹൈദരാബാദ്: ഒമ്പത് വയസ്സില്‍ അച്ഛന്‍െറ കമ്പനി ബാലന്‍സ് ഷീറ്റിലെ തെറ്റുകള്‍ തിരുത്തി കണക്കിന്‍െറ വഴികളിലെത്തിയ നിശ്ചല്‍ നാരായണം എന്ന 19കാരന്‍ ഏറ്റവും പ്രായംകുറഞ്ഞ സി.എക്കാരന്‍. മെയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ നടത്തിയ പരീക്ഷാഫലം പുറത്തുവന്നതോടെ നിശ്ചല്‍ ഒരു റെക്കോഡ് കൂടി തന്‍െറ പേരില്‍ ചേര്‍ത്തുവെക്കുകയായിരുന്നു. ആദ്യതവണതന്നെ വിജയം കൈവരിച്ചെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി എന്‍റോള്‍ ചെയ്യാന്‍ രണ്ടുവര്‍ഷംകൂടി നിശ്ചല്‍ ഇനി കാത്തിരിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ 21 വയസ്സ് പൂര്‍ത്തിയാക്കിയവരെ മാത്രമേ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി എന്‍റോള്‍ ചെയ്യാന്‍ അനുവദിക്കൂ.
ബുദ്ധിശക്തിയുടെ പേരില്‍ രണ്ടുതവണ ഗിന്നസ് റെക്കോഡ് നേടിയ പ്രതിഭകൂടിയാണ് നിശ്ചല്‍. യങ്സ്റ്റ് വേള്‍ഡ് മെമ്മറി ചാമ്പ്യന്‍, സെവന്‍ ബ്രില്യന്‍റ് ബ്രയിന്‍സ് ഇന്‍ ദ വേള്‍ഡില്‍ ഒരാള്‍, ഉസ്മാനിയ യൂനിവേഴ്സിറ്റിയില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദക്കാരന്‍ എന്നീ നേട്ടങ്ങളും യുവാവ് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.