കേംബ്രിജിന്‍െറ ഗേറ്റ്സ് സ്കോളര്‍ഷിപ്  മൂന്ന് ഇന്ത്യക്കാര്‍ക്ക് 

ലണ്ടന്‍: വിശ്വ സര്‍വകലാശാലയായ കേംബ്രിജിന്‍െറ ഉന്നത പുരസ്കാരം ഗേറ്റ്സിന് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അര്‍ഹരായി. അക്കാദമിക് രംഗങ്ങളില്‍ മികവു പുലര്‍ത്തുകയും, സാമൂഹികപ്രവര്‍ത്തനത്തില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ക്കുള്ള അംഗീകാരമാണിത്. ഇന്ത്യയില്‍ പത്രപ്രവര്‍ത്തകനും കല്‍ക്കത്ത സര്‍വകലാശാല വിദ്യാര്‍ഥിയുമായ സാഗ്നിക് ദത്ത, ന്യൂയോര്‍ക്കിലെ സ്റ്റേറ്റ്സ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന സംപൂര്‍ണ ചക്രവര്‍ത്തി, കേംബ്രിജ് സര്‍വകലാശാലയില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മാളവിക നായര്‍ എന്നിവര്‍ക്കാണ് ഗേറ്റ്സ് സ്കോളര്‍ഷിപ് ലഭിച്ചത്. 
സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ പിഎച്ച്.ഡി കോഴ്സുകളിലേക്ക് പ്രവേശത്തോടൊപ്പമുള്ള സ്കോളര്‍ഷിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്. 
സാഗ്നിക് ദത്ത പൊളിറ്റിക്സ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ സ്്റ്റഡീസില്‍ പിഎച്ച്.ഡി ചെയ്യാനാണ് ഒരുങ്ങുന്നത്. സംപൂര്‍ണ ചക്രവര്‍ത്തി ഫാര്‍മകോളജിയിലും, മാളവിക നായര്‍ മെറ്റീരിയല്‍ സയന്‍സിലും പിഎച്ച്.ഡി ചെയ്യും. ഇന്ത്യക്കാരുള്‍പ്പെടെ 30 രാജ്യങ്ങളില്‍നിന്നുള്ള 55 പേര്‍ക്കാണ് ഇത്തവണ ഗേറ്റ്സ് സ്കോളര്‍ഷിപ് ലഭിച്ചത്. ഇതില്‍ 39 പേര്‍ പെണ്‍കുട്ടികളും 16 പേര്‍ ആണ്‍കുട്ടികളുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.