ജയ്പൂർ: രാജസ്ഥാനിലെ അഞ്ചു സഹോദരിമാർ ഇനി ഭരണനിർവഹണത്തിന്. ഒരുമിച്ച് പഠിച്ച് വളർന്ന അഞ്ചുസഹോദരിമാരിൽ മൂന്നുപേരായ അൻഷു, റീതു, സുമൻ എന്നിവരാണ് ഈ വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയിൽ ഉന്നതവിജയം േനടിയത്. സഹോദരിമാരായ റോമയും മഞ്ജുവും ഈ നേട്ടം നേരത്തേതന്നെ കൈപ്പിടിയിലാക്കിയിരുന്നു.
അഞ്ചുമക്കളും രാജസ്ഥാന്റെ ഭരണചക്രത്തിലെത്തുേമ്പാൾ സന്തോഷത്തിന്‍റെ കൊടുമുടിയിലാണ് ഹനുമാൻഗഡിലെ ഇവരുടെ കുടുംബം. കർഷകനായ സഹദേവ് സഹാരന്‍റെയും ലക്ഷ്മിയുടെയും മക്കളാണ് ഇവർ. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള സഹദേവിന്‍റെയും സ്കൂളിൽ പോയിട്ടില്ലാത്ത ലക്ഷ്മിയുടെ ആഗ്രഹം മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുകയെന്നതായിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയിൽ ഒ.ബി.സി വിഭാഗത്തിൽ 31ാം റാങ്കാണ് അൻഷുവിന്. റീത്തുവിന് 96ഉം സുമന് 98ഉം. റീത്തുവാണ് ഏറ്റവും ഇളയമകൾ.
റോമ 2010ൽ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയിൽ വിജയം നേടിയിരുന്നു. ഇപ്പോൾ സുജൻഗഡ് ജില്ലയിൽ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസറായി ജോലി ചെയ്യുകയാണ് റോമ. 2017ൽ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷ വിജയിച്ച മഞ്ജു ഹനുമാൻഗഡിൽ കോർപറേറ്റീവ് വകുപ്പിലും ജോലി ചെയ്യുന്നു. സഹോദരിമാർക്ക് ആശംസകളുമായി നിരവധിപേർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.