കോട്ടയം: എൻജിനീറിങ് പ്രവേശനപരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമനായി അശ്വിൻ സാം ജോസഫ്. സംസ്ഥാനത്ത് പ്രവേശനം ഉറപ്പാണെങ്കിലും എൻ.ഐ.ടിയിൽ തുടർപഠനം നടത്താനാണ് അശ്വിെൻറ ആഗ്രഹം.
ജെ.ഇ.ഇ മെയിൻ പരീക്ഷയിലെ റാങ്കിെൻറ അടിസ്ഥാനത്തിൽ കോഴിക്കോടോ തൃച്ചിയിലോ പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്. കമ്പ്യൂട്ടർ സയൻസിനാണ് ശ്രമിക്കുന്നത്.- കോട്ടയം മേലുകാവ്മറ്റം സ്വദേശിയായ അശ്വിൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻറണീസ് സ്കൂളിലെ വിദ്യാർഥിയായിരുന്ന അശ്വിൻ ആദ്യശ്രമത്തിലാണ് ഈ നേട്ടം എത്തിപ്പിടിച്ചത്. സംസ്ഥാനതലത്തിൽ 1236 റാങ്ക് ലഭിച്ച ഈ കോട്ടയംകാരൻ ബ്രില്ല്യൻറിെൻറ കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. മേലുകാവ്മറ്റം കുന്നുംപുറത്ത് കെ.എസ്.ഇ.ബിയിൽ അസി. എൻജിനീയറായ സാം കെ. ജോസഫിെൻറയും ആനിയുടെയും മകനാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആൻഡ്രു സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.