കൊച്ചി: െകാച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. മധു എസ്. നായര്‍ക്ക് മികച്ച അധ്യാപകനുള്ള എ.ഐ.സി.ടി.ഇ വിശ്വേശ്വരയ്യ പുരസ്കാരം. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ മികച്ച 20 അധ്യാപകര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയതാണ് 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ഈ പുരസ്കാരം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയിൽനിന്ന് ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് പുരസ്കാരം സ്വീകരിക്കും. ഡോ. ജി. സന്തോഷ് കുമാറിനൊപ്പം നോർവീജിയന്‍ റിസര്‍ച് കൗണ്‍സിലിെൻറ നാലര കോടിയുടെ ഗവേഷണ ഗ്രാൻറും സംസ്ഥാന സര്‍ക്കാറിെൻറ 2020ലെ കൈരളി ഗവേഷണ പുരസ്കാരവും ഡോ. മധുവിന് ലഭിച്ചിട്ടുണ്ട്.
എം.ജി സര്‍വകലാശാലയില്‍നിന്ന് 2013ല്‍ പിഎച്ച്.ഡി നേടിയ അദ്ദേഹം 2018ലാണ് കുസാറ്റില്‍ അധ്യാപകനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.