കുന്നുകര: കായലിലും പുഴകളിലും മറ്റ് ജലസ്രോതസ്സുകളിലും നിറയുന്ന പോള ഉണക്കിപ്പൊടിച്ച് കെട്ടിട നിർമാണത്തിന് ഉപയോഗിക്കാമെന്ന കണ്ടുപിടിത്തത്തിന് കുന്നുകര എം.ഇ.എസ് എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ മാർഗരറ്റ് മേരി ജയിംസിന് പേറ്റൻറ്.
കുട്ടനാടൻ ജലാശയങ്ങൾക്ക് പോള വൻ ഭീഷണി സൃഷ്ടിച്ചിരുന്നു. ഇതേതുടർന്നുള്ള പഠനത്തിലാണ് ഇത് കെട്ടിട നിർമാണത്തിന് ഉപയോഗിക്കാമെന്ന കണ്ടെത്തൽ. സിമൻറ് അടക്കമുള്ള കെട്ടിട നിർമാണവസ്തുക്കൾ കുറച്ച് ചെലവ് നിയന്ത്രിക്കാമെന്നും മാർഗരറ്റ് മേരിയുടെ പഠനത്തിലൂടെ കണ്ടെത്തി.
നോർത്ത് പറവൂർ ചക്കാലമറ്റത്ത് ഡോ. ജോർജ് പോൾ മാത്യൂസിെൻറ ഭാര്യയും ചെങ്ങന്നൂർ കല്ലിശ്ശേരി അമ്പലത്തറ വീട്ടിൽ ജയിംസ് വർഗീസിെൻറയും ഡോ. മേഴ്സി ജയിംസിെൻറയും മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.