പാവപ്പെട്ട കുടുംബത്തിൽ ഒരു ചുമട്ടുതൊഴിലാളിയുടെ മകനായി ജനിച്ച്, സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച് അക്കാദമിക മികവിെൻറ ഉന്നതിയിൽ എത്തിയ കഥയാണ് മനിൽ റ്റി.മോഹൻ എന്ന ചെറുപ്പക്കാരേൻറത്. സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും നേടി പഠനത്തിലും കരിയറിലും മനിൽ സ്വന്തമാക്കിയത് മികച്ച വിജയങ്ങൾ. വെഞ്ഞാറമൂടിന് സമീപം ആലന്തറ മാമൂട്ടിൽ മനിൽ ഭവനിൽ മോഹനെൻറയും വീട്ടമ്മയായ തങ്കമണിയുടെയും മകനായ മനിൽ തൊട്ടടുത്ത വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
തുടർന്ന് ഇതേ സ്കൂളിൽ നിന്നുതന്നെ പ്ലസ് ടുവും പാസായി. 2006ൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് കണക്കിൽ ബിരുദം നേടിയത് 99.7 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടിയാണ്. ഇതേ കോളജിൽ നിന്നുതന്നെ എം.എസ്സിയും പാസായി. 90.44 ശതമാനം മാർക്കോടെ യൂനിവേഴ്സിറ്റിയിൽ നാലാം റാങ്ക് നേടിയാണ് എം.എസ്സി വിജയിച്ചത്. എം.എസ്സി പഠിക്കുമ്പോൾതന്നെ നെറ്റ് പരീക്ഷയും വിജയിച്ചു. തുടർന്ന് കൗൺസിൽ ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് സയൻറിഫിക് റിസർചിെൻറ ജൂനിയർ റിസർച് ഫെലോഷിപ് നേടിയത് 11ാം റാങ്കോടെ. 2009ൽ ജൂനിയർ റിസർച് ഫെലോ ആയി തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷനിൽ (ഐസർ) ചേർന്നു. 2014 ൽ ഐസറിൽനിന്ന് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടി.
2014ൽ നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് (NBlM) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ബോംബെ ഐ.ഐ.ടിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ലഭിച്ചു. തുടർന്ന് 2015ൽ അമേരിക്കയിലെ നാഷനൽ അക്കാദമി ഓഫ് സയൻസിെൻറ പ്രശസ്തമായ നാഷനൽ റിസർച് കൗൺസിൽ ഫെലോഷിപ് ലഭിച്ചു. ഇപ്പോൾ അമേരിക്കയിലെ ഒഹിയോയിലുള്ള എയർഫോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡിപ്പാർട്മെൻറ് ഓഫ് മാത്തമാറ്റിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി പ്രവർത്തിക്കുകയാണ്. അമേരിക്കൻ പ്രതിരോധവകുപ്പിന് കീഴിലെ ഈ സ്ഥാപനത്തിൽ മറ്റ് രാജ്യക്കാർക്ക് കർശന നിയന്ത്രണമുള്ളപ്പോൾ അക്കാദമിക് മികവാണ് മനിലിനെ ഇവിടെയെത്തിച്ചത്. ഇപ്പോൾ ഇവിടെയുള്ള ഒരേയൊരു ഇന്ത്യക്കാരനാണ് മനിൽ.
ഇതിനിടയിൽ നിരവധി ഗ്രാൻറുകളും സ്കോളർഷിപ്പുകളും മനിലിനെ തേടിയെത്തിയിട്ടുണ്ട്. 2012ൽ തുർക്കിയിലെ ഇസ്തംബൂളിൽ നടന്ന എട്ടാമത് വേൾഡ് കോൺഗ്രസ് ഓൺ േപ്രാബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാറിെൻറ ട്രാവൽ ഗ്രാൻറ് ലഭിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ്, യു.ജി.സി ഗ്രാൻറുകൾ, വിവിധ സ്കോളർഷിപ്പുകൾ എന്നിവയും നേടി. ജർമനിയിലെ ബെർഗിസ് യൂനിവേഴ്സിറ്റി, അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലായി 25ഓളം സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 13ഓളം പ്രബന്ധങ്ങൾ മനിലും സഹപ്രവർത്തകരും ചേർന്ന് വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഈ ചെറുപ്പക്കാരൻ വെറും 30 വയസ്സിനിടെയാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. കഠിനാധ്വാനവും നിശ്ചയ ദാർഢ്യവുമാണ് ഈ മിടുക്കെൻറ മികവിന് പിന്നിൽ. മനിലിെൻറ ഏക സഹോദരനായ മനീഷ് സി.മോഹൻ നീന്തൽ പരിശീലകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.