തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞന്‍ ഡോ. കെ.പി. സുധീറിനെ നാഷനല്‍ ഫെലോ ആയി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അംഗീകരിച്ചു. സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായാണ് ഈ അംഗീകാരം. അഞ്ചുവര്‍ഷത്തേക്ക് അഞ്ചു കോടിയുടെ ഗവേഷണ സഹായം അടങ്ങുന്നതാണ് അംഗീകാരം. ഫലവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും പുതുമയും തനിമയും നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് ഡോ. സുധീര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭക്ഷ്യ സംസ്കരണം സ്വയംതൊഴിലായി വികസിപ്പിക്കാന്‍ സഹായകമായ ലഘുയന്ത്രങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും രൂപം നല്‍കിയ ഡോ. സുധീറിന് മികച്ച കാര്‍ഷിക ശാസ്ത്രജ്ഞനുള്ള 2015ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല, തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ശേഷം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പി.എച്ച്.ഡി നേടിയ ഡോ. സുധീര്‍ ഇപ്പോള്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി വിഭാഗത്തില്‍ പ്രഫസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.