കുസാറ്റ് വിദ്യാര്‍ഥി നിതിന്‍ വസന്തിന് ദേശീയ അംഗീകാരം

കൊച്ചി: വൈകാരിക അവസ്ഥക്ക് അനുസൃതമായി തലച്ചോറിലുണ്ടാകുന്ന സിഗ്നലുകള്‍ കൃത്യമായി വിശകലനം ചെയ്യുന്നതിന് വിഭാവനം ചെയ്ത ബ്രെയിന്‍ വേവ്മാപ്പിങ് സ്മാര്‍ട്ട് ഇയര്‍ഫോണ്‍ രൂപകല്‍പന ചെയ്ത കുസാറ്റ് വിദ്യാര്‍ഥി നിതിന്‍ വസന്തിന് ദേശീയ അംഗീകാരം. കൊച്ചി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയാണ് നിതിന്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 2017ലെ ഗാന്ധിയന്‍ യങ് ടെക്നോളജിക്കല്‍ ഇന്നവേഷന്‍ അവാര്‍ഡ് നിതിന്‍ ഏറ്റുവാങ്ങി. പ്രശസ്തിപത്രവും 15 ലക്ഷത്തിന്‍െറ ഫെലോഷിപ്പുമാണ് പുരസ്കാരം. ഈ വര്‍ഷം കേരളത്തില്‍നിന്നുള്ള ഏക അവാര്‍ഡ് ജേതാവാണ് നിതിന്‍. രാജ്യത്തെ 15 പേര്‍ക്കാണ് ഫെലോഷിപ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്ത്യയിലെ വിവിധ ഐ.ഐ.ടികള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍നിന്ന് ലഭിച്ച രണ്ടായിരത്തി എഴുനൂറോളം നോമിനേഷനുകളില്‍നിന്നാണ് 134 അംഗ ജൂറി ഈ കണ്ടുപിടിത്തം അംഗീകരിച്ചത്. 
കുസാറ്റിലെ ഐ.ഇ.ഡി.സി സെല്ലിന്‍െറ സഹായത്തോടെ വികസിപ്പിച്ചെടുത്ത പ്രോജക്ടിന്‍െറ ഗൈഡ് കുസാറ്റ് അധ്യാപകന്‍ എ.എം. ഉണ്ണിയാണ്. ഇന്‍റല്‍, ബോഷ് എന്നീ കമ്പനികളുമായി സഹകരിച്ച് പ്രോജക്ട് വികസിപ്പിച്ചെടുക്കുകയാണ് വടകര കെ.എസ്.ഇ.ബി റിട്ട. എന്‍ജിനീയര്‍ വസന്തിന്‍െറയും ഗീതയുടെയും മകനായ നിതിന്‍. സഹോദരി നീതു.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.