ചെന്നൈ: കീർത്തി സുന്ദരമൂർത്തി, തമിഴ്നാട്ടിലെ വെല്ലൂരിൽനിന്നുള്ള 20കാരി. 97.4 ശതമാനമാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കീർത്തിയുടെ നേട്ടം. രാജ്യത്ത് 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ 5.37 ശതമാനം പേരിൽ ഒരാൾ.
കീർത്തിയുടെ പഠനമികവിന് മാത്രമല്ല, നിശ്ചയദാർഢ്യത്തിനും പോരാട്ടത്തിനുമുളള സമ്മാനം കൂടിയാണ് ഉന്നത വിജയം. കോവിഡ് സാഹചര്യത്തിൽ നിരവധി കുട്ടികൾ ഓൺലൈൻ ക്ലാസുകൾ മൂലം ബുദ്ധിമുട്ടുേമ്പാൾ കീർത്തി പന്ത്രണ്ടാം ക്ലാസിനൊപ്പം ഐ.ഐ.എം ഇൻഡോറിലേക്കുള്ള പ്രവേശന പരീക്ഷയായ ഐ.പി മാറ്റിലും വിജയം നേടുകയായിരുന്നു.
കാഴ്ച പരിമിതിയോടും നേത്ര സംബന്ധമായ സങ്കീർണതകളോടും പോരാടിയായിരുന്നു കീർത്തിയുടെ മുന്നേറ്റം. പത്താം ക്ലാസ് പരീക്ഷക്ക് ശേഷം രണ്ടുവർഷത്തോളം ചികിത്സക്കായി മാറിനിന്നു. പിന്നീടാണ് പന്ത്രണ്ടാം ക്ലാസും ഐ.ഐ.എം പ്രവേശന പരീക്ഷ തയാറെടുപ്പും.
ഡൽഹി യൂനിവേഴ്സിറ്റിയിൽ ബികോമിന് ചേർന്ന് ഇക്കണോമിക്സ് പഠിക്കാനാണ് കീർത്തിയാണ് ആഗ്രഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് വാചാലയാണ് ഈ മിടുക്കി.
'മഹാമാരിയിൽ അകെപ്പട്ട് രാജ്യം കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ സമ്പദ്വ്യവസ്ഥ താഴേക്കുപോയി. പഠനത്തിന് ശേഷം യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയെഴുതണം. പിന്നീട് ധനകാര്യ മന്ത്രാലയത്തിലോ റിസർവ് ബാങ്കിലോ ജോലിയിൽ പ്രവേശിച്ച് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പങ്കുവഹിക്കണം' -കീർത്തി ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.
വെല്ലൂർ സ്വദേശിയായ കീർത്തിയുടെ പഠനം ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു. ഓൺലൈൻ പഠനം ആദ്യം ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും പിന്നീട് എളുപ്പമായി തോന്നിയെന്നാണ് കീർത്തിയുടെ അഭിപ്രായം.
'ക്ലാസ്മുറി പഠനത്തേക്കാൾ എനിക്ക് എളുപ്പം ഓൺൈലൻ ക്ലാസുകളാണ്. ഇതിൽ അധ്യാപകർ നൽകുന്ന കുറിപ്പുകൾ സൂം ചെയ്തും മറ്റും കണ്ട് എഴുതാൻ സാധിക്കും. എന്നാൽ ബോർഡിൽ എഴുതുന്നവ എനിക്ക് വായിക്കാൻ സാധിക്കാറില്ല. ക്ലാസുകൾ റെക്കോഡ് ചെയ്ത് വെച്ചിരിക്കുന്നതിനാൽ ഏതു സമയവും കുറിപ്പുകൾ എഴുതിയെടുക്കാനും കഴിയും' -കീർത്തി പറയുന്നു.
എന്നാൽ, പഠനം മാറ്റി നിർത്തിയാൽ ക്ലാസ്മുറികളിലെ തമാശകളും ആഘോഷങ്ങളുമെല്ലാം നഷ്ടമായതിൽ നിരാശയുണ്ടെന്നായിരുന്നു കീർത്തിയുടെ അഭിപ്രായം.
അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. സഹോദരി ബാങ്കിൽ ജോലി ചെയ്യുന്നു. അമ്മ െഎ.ടി പ്രഫഷനലും അച്ഛൻ കൊക്ക കോള കമ്പനിയിലും ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.