കോഴിക്കോട്: മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശി സി. ടി. ഷംലാൻ അർഹനായി. ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങൾക്ക് സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളിൽ ഒന്നാണിത്. ഒന്നര കോടി രൂപ ഗവേഷണ ഗ്രാൻറായി ലഭിക്കും.
ഫ്രാൻസിലെ ബോർഡാക്സ് യൂനിവേഴ്സിറ്റിയിൽനിന്ന്, ധവള പ്രകാശ കണികകളുടെ വിതരണം കമ്പ്യൂട്ടർ വഴി നിയന്ത്രണവിധേയമാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് ഫെല്ലോഷിപ്. നിലവിൽ ടോക്യോ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കമ്യൂണിക്കേഷനിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ്. 1996ൽ സ്ഥാപിച്ച മേരി സ്കലോഡോസ്ക ക്യൂറി ആക്ഷൻസാണ് ഫെല്ലോഷിപ് നൽകുന്നത്. ചേന്ദമംഗലൂർ ജി.എം.യു.പി, ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മുക്കം എം.എ.എം.ഒ കോളജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഷംലാൻ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്നാണ് പി.ജിയും ഡോക്ടറേറ്റും നേടിയത്.
ചേന്ദമംഗലൂർ ചന്ദ്രൻ തൊടികയിൽ മമ്മദ്, എളമരം തെക്കേപ്പാട് ആയിഷ എന്നിവരുടെ മകനാണ്. ചെമ്മാട് സ്വദേശി നെച്ചിയിൽ ശബനാബിയാണ് ഭാര്യ. ഇസാൻ മുഹമ്മദ്, ഇനാറ സെയ്നബ് എന്നിവർ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.