കോട്ടയം: ഒറ്റപ്രസവത്തിൽ ജനിച്ച് വൈകല്യങ്ങളോട് പൊരുതിയ മൂവർ സംഘത്തിന് എസ്.എ സ്.എൽ.സി പരീക്ഷയിൽ എ പ്ലസ് വിജയത്തിളക്കം. കടുത്തുരുത്തി മറ്റത്തിൽ കൃഷിക്കാരൻ ത ങ്കച്ചെൻറയും സെയിൽസ്ഗേൾ അയിഷയുടെയും മക്കളായ അമിത, അമൃത, അമില എന്നിവരാണ് എസ്. എസ്.എൽ.സി പരീക്ഷയിൽ മിന്നുംജയം സ്വന്തമാക്കിയത്. തൃശൂർ അമൃതാനന്ദമയി സ്പെഷൽ സ്കൂളിൽ പത്താം ക്ലാസ് പഠിക്കുന്ന ട്രിപ്പിൾ സഹോദരിമാർക്ക് ജന്മന നേരിയ കേൾവിത്തകരാറുണ്ടായിരുന്നു. മാസംതികയാതെയുള്ള പ്രസവത്തിൽ ഇൻകുബേറ്റർ പരിരക്ഷയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
ഒരുവയസ്സ് കഴിഞ്ഞപ്പോൾ മുതലാണ് തകരാർ ശ്രദ്ധയിൽപെട്ടത്. ചെറുപ്രായത്തിൽ സംസാരിക്കാൻ മുതിരാതിരുന്ന ഇവർ ആംഗ്യത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചതോടെയാണ് കേൾവിത്തകരാർ വീട്ടുകാരും തിരിച്ചറിഞ്ഞത്. പിന്നീട് സ്പീച്ച് തെറപ്പിയിലൂടെ സംസാരം വീണ്ടെടുത്തെങ്കിലും ഇയർഫോൺ സഹായത്താലേ കേൾക്കാൻ കഴിയൂ. ഇതോടെയാണ് സ്പെഷൽ സ്കൂളിേലക്ക് ചേക്കേറിയത്.
ഒന്നാംക്ലാസ് മുതൽ തോൽവിയറിയാതെ ഒരേ ബെഞ്ചിലിരുന്ന് വിജയം നേടിയതിെൻറ സന്തോഷത്തിലാണ് മാതാപിതാക്കളും ബന്ധുക്കളും. പഠനകാലത്ത് കലാ-കായികരംഗത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. എൻജിനീയറിങ് പാസായ മൂത്ത ഇരട്ടസഹോദരികളായ അശ്വതിയും അർച്ചനയും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.