തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് നീറ്റ്-യു.ജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. ആയുർവേദ കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കലിൽ കോഴിക്കാട് കൊല്ലം ഷാജി ഹൗസിൽ എസ്. ആയിഷക്കാണ് ഒന്നാം റാങ്ക്. പാലക്കാട് കൈരാടി അടിപ്പെരണ്ട കെ.എ.കെ മൻസിലിൽ എ. ലുലു രണ്ടാം റാങ്ക് നേടി.
കോഴിക്കോട് വെള്ളിമാട്കുന്ന് സനിമിസ്ന ഹൗസിൽ സനീഷ് അഹമ്മദിനാണ് മൂന്നാം റാങ്ക്. മറ്റ് റാങ്കുകാർ: നാലാം റാങ്ക് -ഫിലിമോൻ കുര്യാക്കോസ്, കേട്ടാട് പത്തനംതിട്ട, അഞ്ച് -മോഹന പ്രഭ രവിചന്ദ്രൻ നാമക്കൽ, തമിഴ്നാട്, ആറ് -എസ് അദ്വൈത് കൃഷ്ണ, വടക്കാേഞ്ചരി, തൃശൂർ, ഏഴ് - തെരേസ സോണി കാക്കനാട് വെസ്റ്റ്, എറണാകുളം, എട്ട് -കെ.എസ് ഫർഹീൻ, ഫോർട്ട് കൊച്ചി, എറണാകുളം, ഒമ്പത് -ജോസഫ് വർഗീസ്, അമലപുരം, എറണാകുളം, പത്ത് - ഷമീൽ കല്ലടി, മണ്ണാർക്കാട്, പാലക്കാട്. എസ്.സി വിഭാഗത്തിൽ തൃശൂർ അയ്യന്തോൾ അശോക് നഗർ വടക്കേപ്പുര ഹൗസിൽ വി.എസ്. ധനഞ്ജയൻ ഒന്നും കൊല്ലം കൈതക്കോട് നീലാംബരി വീട്ടിൽ ആദിത്യ ദിനേഷ് കൃഷ്ണൻ രണ്ടും റാങ്കുകൾ നേടി. എസ്.ടി വിഭാഗത്തിൽ കോഴിക്കോട് കാരന്തൂർ ബ്ലൂമൂൺ വില്ല കെ.കെ കോേട്ടജിൽ അഞ്ജു എലിസ പോൾ ഒന്നും വയനാട് കുപ്പാടി കിടങ്ങിൽ ഹൗസിൽ കെ.ആർ. ആർദ്ര ലക്ഷ്മി രണ്ടും റാങ്ക് നേടി.
വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ KEAM 2020- Candidate Portal എന്ന ലിങ്കിലൂടെ അപേക്ഷ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ച് 'Result' എന്ന മെനു ക്ലിക്ക് ചെയ്ത് റാങ്ക് പരിശോധിക്കാം. 48541 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.