കൊല്ലം: തുടർച്ചയായ രണ്ടാം വർഷവും സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംനേടിയ കെ.വി. വിവേകിലൂടെ സിവിൽ സർവിസ് അക്കാദമി കൊല്ലം സെൻററിനും അഭിമാനിക്കാം.
ടി.കെ.എം ആർട്സ് കോളജ് കാമ്പസിലെ അക്കാദമി സെൻററിൽ സ്റ്റുഡൻറ്സ് മെൻഡറായെത്തിയ കെ.വി. വിവേക് ഇത്തവണ 301ാം റാങ്കാണ് നേടിയത്. 2018ൽ 667ാം റാങ്ക് നേടി റെയിൽവേ സർവിസിൽ പ്രവേശിച്ചിരുന്നു.
ഇടവേളയെടുത്താണ് വീണ്ടും സിവിൽ സർവിസ് പരിശീലനത്തിലേക്ക് തിരിഞ്ഞത്. കാസർകോട് കുറ്റിക്കോൽ സ്വദേശിയാണ്. ഇപ്പോൾ കൊല്ലം കരിക്കോട് ടി.കെ.എം കോളജ് കാമ്പസിൽ തുടരുകയാണ്.
കണ്ണൂർ സെൻറ് മൈക്കിൾസ് സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2011 ൽ തൃച്ചി എൻ.ഐ.ടിയിൽനിന്ന് ബി.ടെക് ബിരുദം നേടി. 2015ൽ കൽക്കട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ എം.ബി.എ പൂർത്തിയാക്കി.
2015- 17 കാലയളവിൽ ഗുർഗാവിൽ സാംസങ് പ്രൊഡക്ഷൻ മാനേജറായി ജോലി ചെയ്തു. 2017 ജൂലൈമുതലാണ് സിവിൽ സർവിസ് പരിശീലനം തുടങ്ങിയത്. കെ.വി. സുകുമാരനാണ് പിതാവ്. സിവിൽ സർവിസ് പരിശീലനത്തിനിടെ പിതാവ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.