നിരസിച്ചത് ഒരു കോടി ശമ്പളമുള്ള തൊഴിൽ വാഗ്ദാനങ്ങൾ; പടുത്തുയർത്തി 50 കോടിയുടെ കമ്പനി

ചിലരങ്ങനെയാണ് റിസ്ക് എടുക്കാൻ വലിയ ധൈര്യം കാണിക്കും. അങ്ങനെയുള്ളവർക്ക് വലിയ നേട്ടങ്ങളും സംഭവിക്കും. അക്കൂട്ടത്തിലൊരാളാണ് ആരുഷി അഗർവാൾ. എൻജിനീയറിങ് പഠന​ ശേഷം തേടിയെത്തിയ ഒരു കോടി ശമ്പളമുള്ള രണ്ട് ജോബ് ഓഫറുകൾ വേണ്ടെന്നു വെച്ചാണ് ആരുഷി ത​െൻറ സ്വപ്നം പൂവണിയിക്കാൻ ഇറങ്ങിത്തിരിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ച് ആ പെൺകുട്ടി ഒരു സംരംഭം തുടങ്ങി. ഇപ്പോൾ ആ കമ്പനിയുടെ മൂല്യം 50 കോടിയാണ്.

ടാലന്റ് ഡി​ക്രിപ്റ്റ് (TalentDecrypt) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആരുഷി തുടങ്ങിയത്. മൊറാദാബാദുകാരിയായ ആരുഷി നോയിഡയിലെ ജെ.പി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് ബി.ടെക്, എം.ടെക് ബിരുദങ്ങൾ നേടിയത്. എൻജിനീയറിങ് പഠന ശേഷം ആരുഷി ഡൽഹി ഐ.ഐ.ടിയിൽ ഇന്റേൺഷിപ്പ് ചെയ്തു. തുടർന്ന് ഒരു കോടി രൂപ വാർഷിക ശമ്പളത്തിൽ രണ്ട് ജോബ് ഓഫറുകൾ വന്നു. ഇത് നിരസിച്ച ആരുഷി ചെറിയ പ്രായത്തിൽ തന്നെ സംരംഭം തുടങ്ങാനുള്ള തയാറെടുപ്പുമായി മുന്നോട്ട് പോയി. 2018ന്റെ അവസാനത്തോടെ ആരുഷി കോഡിങ് പഠിക്കാനും സോഫ്റ്റ്​വെയർ ഡെവലപ് ചെയ്യാനും തുടങ്ങി. ഒന്നരവർഷത്തിനുള്ളിൽ ടാലന്റ് ഡി​ക്രിപ്റ്റ് എന്ന പേരിൽ ഒരു സോഫ്റ്റ്​വെയർ വികസിപ്പിച്ചു. ഇതാണ് ആ മിടുക്കിയുടെ കരിയറും ജീവിതവും മാറ്റി മറിച്ചത്.

2020 കോവിഡ് കാലഘട്ടത്തിൽ മിനിമം മൂലധന നിക്ഷേപത്തിലാണ് ആരുഷി തന്റെ ബിസിനസ് ലോഞ്ച് ചെയ്തത്. റിക്രൂട്മെന്റ് നടപടിക്രമങ്ങൾ ലളിതമാക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് അവതരിപ്പിച്ചത്. ഉദ്യോഗാർഥികൾ, അവർക്ക് യോജിച്ച റോൾ എന്നിവ കോഡ് ചെയ്ത് നൽകുന്ന നൂതന ആശയമായിരുന്നു അവതരിപ്പിച്ചത്.

നൂറു കണക്കിന് ചെറുപ്പക്കാർക്ക് അവർ സ്വപ്നം കണ്ട ജോലി ലഭിക്കാൻ ടാലന്റ് ഡി​ക്രിപ്റ്റ് സഹായിച്ചു. യോജിച്ച ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ കമ്പനികൾക്കും ഈ പ്ലാറ്റ്ഫോം വഴി കഴിഞ്ഞു. ഇന്ന് യു.എസ്, ജർമനി, സിംഗപ്പൂർ, യു.എ.ഇ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലെയടക്കം 380 കമ്പനികൾ ടാലന്റ് ഡി​ക്രിപ്റ്റിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു.

കഠിനാധ്വാനമാണ് വലിയ നേട്ടത്തിലേക്കെത്താൻ ആരുഷിയെ സഹായിച്ചത്. ഇപ്പോൾ മില്യണയറാണ് ആരുഷി. 28 വയസാണ് പ്രായം. കേന്ദ്രസർക്കാർ പുറത്തുവിട്ട നീതി ആയോഗിന്റെ 75 വനിത സംരംഭകരുടെ പട്ടികയിൽ ആരുഷിയും ഇടംപിടിച്ചിട്ടുണ്ട്.  

Tags:    
News Summary - Young entrepreneur turns down Rs 1 crore job offer to start her own business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.