മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി

മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി. പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി അടൂർ ഗോപാലകൃഷ്ണന് കൈമാറി. അടൂർ ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം ആക്കുളത്തെ വീട്ടിലെത്തിയാണ് പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി കൈമാറിയത്.

അക്ഷരമാല മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന വാക്ക് മന്ത്രി പാലിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാതൃഭാഷാ പ്രചാരണത്തിന് മന്ത്രി മുൻകൈയെടുത്ത് കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ സൂചിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരോട് നൽകിയ വാക്ക് പാലിക്കാനായതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

ഒന്ന്,രണ്ട് ക്ലാസുളിലെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് തുടങ്ങി. മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രഫ. എം.എൻ കാരശേരി തുടങ്ങിയവരടക്കം ഉന്നയിച്ചിരുന്നു. ഇക്കൊല്ലം തന്നെ മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകുകയും ചെയ്തിരുന്നു.

News Summary - Alphabet included in Malayalam text book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.