കൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് മൂന്നു വർഷത്തെ കരാർ നിയമനത്തിന് എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ് ഒക്ടോബർ 5, 7 തീയതികളിൽ അങ്കമാലിയിൽ വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 12 മണിവരെ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. വിവിധ തസ്തികകളിലായി ആകെ 208 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. തസ്തികകൾ: റാംപ് സർവിസ് എക്സിക്യൂട്ടിവ്-ഒഴിവ് 3, യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ-ഒഴിവ് 4 (ഇന്റർവ്യൂ തീയതി ഒക്ടോബർ 5); ഹാൻഡിമാൻ/ഹാൻഡി വിമെൻ-ഒഴിവുകൾ 201.(ഇന്റർവ്യൂ തീയതി - ഒക്ടോബർ 7). ഇന്റർവ്യൂ സ്ഥലം: ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം, അങ്കമാലി, എറണാകുളം, പിൻ: 683572.
യോഗ്യത: റാംപ് സർവിസ് എക്സിക്യൂട്ടിവ്-ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ) അല്ലെങ്കിൽ എസ്.എസ്.എൽ.സി/തത്തുല്യം (ഹിന്ദി/ഇംഗ്ലീഷ്/മലയാളം ഒരു വിഷയമായി പഠിച്ചിരിക്കണം) + നിർദിഷ്ട ട്രേഡുകളിൽ ഐ.ടി.ഐ വിത് എൻ.സി.വി.ടി സർട്ടിഫിക്കറ്റ് + ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. ട്രേഡ് ടെസ്റ്റും ഉണ്ടാവും. പ്രായപരിധി 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രതിമാസ ശമ്പളം 24,960 രൂപ.
യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ: യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടാകണം. പ്രായപരിധി 28. നിയമാനുസൃത വയസ്സിളവുണ്ട്. ശമ്പളം 21,270 രൂപ. ഹാൻഡിമാൻ/ഹാൻഡിവിമെൻ-യോഗ്യത: ബാഗേജുകളും കാർഗോയും ഇറക്കുകയും കയറ്റുകയും ചെയ്യുക, വീൽചെയർ യാത്രക്കാരെ സഹായിക്കുക, തുടങ്ങിയവയാണ് ജോലി. എസ്.എസ്.എൽ.സി/തത്തുല്യം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടാകണം. മലയാളം/ഹിന്ദി ഭാഷകൾ മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ് അഭിലഷണീയം. പ്രായപരിധി 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രതിമാസ ശമ്പളം 18,840 രൂപ.
നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ/രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, 500 രൂപയുടെ ഡി.ഡി എന്നിവ കൈവശം കരുതണം. `AI AIRPORT SERVICE LIMITED'ന് മുംബൈ മാറ്റാവുന്നതരത്തിലാവണം ഡിമാന്റ് ഡ്രാഫ്റ്റ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.