തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെ 2024ലെ പി.ജി ഹോമിയോ കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘PG Homoeo 2024 Candidate Portal’ലെ ‘Provisional Allotment List’ എന്ന മെനു ക്ലിക്ക് ചെയ്ത് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം. വിശദവിവരങ്ങൾ www.cee.kerala.gov.in ൽ. ഫോൺ: 0471-2525300.
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് ആയുർവേദ കോളജുകളിലെക്കും സ്വാശ്രയ ആയുർവേദ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള 2024-25 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ’ Data sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡേറ്റ ഷീറ്റ് പ്രിന്റ് ചെയ്യാം. പ്രവേശനം ലഭിച്ച വിദ്യാർഥികൾ ഒക്ടോബർ 11ന് മുമ്പ് അലോട്ട്മെന്റ്റ് ലഭിച്ച കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. വിശദവിവരം www.cee.kerala.gov.in ൽ. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.