ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) ട്രെയിനി/പ്രോജക്ട് എൻജിനീയർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ്, ബംഗളൂരു യൂനിറ്റുകളിലായി 120 ഒഴിവുകളുണ്ട്. 1-4 വർഷത്തേക്കാണ് നിയമനം. അപേക്ഷഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും www.bel-india.inൽ.
ബെൽ ഹൈദരാബാദ് യൂനിറ്റിലെ ഒഴിവുകൾ: ഇലക്ട്രോണിക്സ് -19, മെക്കാനിക്കൽ -11, കമ്പ്യൂട്ടർ സയൻസ്-3, പ്രോജക്ട് എൻജിനീയർ -ഇലക്ട്രോണിക്സ് -36, മെക്കാനിക്കൽ -8, കമ്പ്യൂട്ടർ സയൻസ്-6, ഇലക്ട്രിക്കൽ-1. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ BE/BTech ബിരുദവും 1-2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 25/28.
അപേക്ഷഫീസ്: ട്രെയിനി എൻജിനീയർ -200 രൂപ, പ്രോജക്ട് എൻജിനീയർ -500 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് ഫീസില്ല.
നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ രേഖകൾ സഹിതം Dy.General Manager (HR), Bharat Electronics Limited, I.E. Nacharam, Hyderabad 500076 എന്ന വിലാസത്തിൽ ഡിസംബർ 31നകം ലഭിക്കണം.
ബെൽ ബംഗളൂരു യൂനിറ്റിനു കീഴിലെ പ്രോജക്ട് എൻജിനീയർ ഒഴിവുകൾ: സിവിൽ-24, ഇലക്ട്രിക്കൽ -6, മെക്കാനിക്കൽ -6. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദം. SC/ST/PWD വിഭാഗങ്ങൾക്ക് യോഗ്യതപരീക്ഷ പാസായിരുന്നാൽ മതി. പ്രായപരിധി 28. അപേക്ഷഫീസ് 500 രൂപ.
അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 26നകം Manager (HR/ES & SW), Bharat Electronics Limited, Jalahalli Post, Bangaluru 560013 എന്ന വിലാസത്തിൽ ഓർഡിനറി/സ്പീഡ് പോസ്റ്റിൽ ലഭിക്കണം.
ശമ്പളം: ട്രെയിനി എൻജിനീയർ: ആദ്യ വർഷം പ്രതിമാസം 25,000 രൂപ, രണ്ടാം വർഷം 28,000 രൂപ, മൂന്നാം വർഷം 31,000 രൂപ.
പ്രോജക്ട് എൻജിനീയർ: ആദ്യ വർഷം പ്രതിമാസം 35,000 രൂപ, രണ്ടാം വർഷം 40,000 രൂപ, മൂന്നാം വർഷം 45,000 രൂപ, നാലാം വർഷം 50,000 രൂപ. മറ്റാനുകൂല്യങ്ങളായി പ്രതിവർഷം 10,000 രൂപകൂടി ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.