സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിൽ/ബാങ്കുകളിൽ താഴെ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി സഹകരണ സർവിസ് പരീക്ഷാ ബോർഡ് (സി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ., തിരുവനന്തപുരം 14) അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ലഭിക്കും.
(കാറ്റഗറി നമ്പർ 13/2024). വിവിധ സഹകരണ സംഘം/ബാങ്കുകളിലായി 263 ഒഴിവുകൾ. ഓരോ സ്ഥാപനത്തിലും ലഭ്യമായ ഒഴിവുകൾ, ശമ്പളനിരക്ക്, സംവരണം അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ (ജെ.ഡി.സി). ബി.കോം (സഹകരണം) ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (എച്ച്.ഡി.സി) എച്ച്.ഡി.സി ആൻഡ് ബി.എം യോഗ്യതയും അല്ലെങ്കിൽ ബി.എസ് സി (സഹകരണം ആൻഡ് ബാങ്കിങ്) ബിരുദം ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 1.1.2024-ൽ 18-40 വയസ്സ്.
(കാറ്റഗറി നമ്പർ 16/2024) ഒഴിവ്-1 (ജനറൽ). യോഗ്യത-എസ്.എസ്.എൽ.സി/തത്തുല്യം. കെ.ജി.ടി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് ലോവർ.പ്രായം: 18-40 വയസ്സ്.
(കാറ്റഗറി നമ്പർ 12/2024). ഒഴിവുകൾ: 15. യോഗ്യത: 50ശതമാനം മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം/ബി.കോം/ബി.എസ് സി അല്ലെങ്കിൽ എം.എസ് സി സഹകരണം ആൻഡ് ബാങ്കിങ് (50 ശതമാനം മാർക്കിൽ കുറയരുത്). പ്രായം: 18-40 വയസ്സ്.
(കാറ്റഗറി നമ്പർ 11/2024). മൂന്ന് ഒഴിവുകൾ. യോഗ്യത: ബിരുദവും എച്ച്.ഡി.സി ആൻഡ് ബി.എമ്മും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് തസ്തികയിൽ ഏഴു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ബി.എസ് സി (സഹകരണം ആൻഡ് ബാങ്കിങ്) ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എം.ബി.എ/എം.കോം (ഫിനാൻസ്) അല്ലെങ്കിൽ ബി.കോം (സഹകരണം) ബിരുദവും അക്കൗണ്ടന്റായി ഏഴു വർഷത്തെ പരിചയവും. പ്രായം: 18-40 വയസ്സ്.
(കാറ്റഗറി നമ്പർ 15/2024). ഏഴു ഒഴിവുകൾ. യോഗ്യത: ബിരുദവും ഡേറ്റ എൻട്രി കോഴ്സ് പാസായ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 18-40 വയസ്സ്.
(കാറ്റഗറി നമ്പർ 14/2024). ഒഴിവ്-1 (ജനറൽ) യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇ.സി./എം.സി.എ/എം.എസ്സി/സി.എസ്/ഐ.ടി) (റെഡ് ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം), ബന്ധപ്പെട്ട മേഖലകളിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം. പ്രായപരിധി 18-40 .പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥാപനത്തിലേക്ക് അപേക്ഷിക്കാം. ഫീസ് ഒരു സംഘം/ബാങ്കിന് അപേക്ഷിക്കുന്നതിൽ 150 രൂപയും തുടർന്നുള്ള ഓരോന്നിനും 50 രൂപ വീതവുമാണ്. വെബ്സൈറ്റ് വഴി ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കാൻ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.