ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഗോരഖ്പുർ വിവിധ വകുപ്പുകളിലേക്ക് പ്രഫസർ (ഒഴിവുകൾ 30), അഡീഷനൽ പ്രഫസർ (22), അസോസിയേറ്റ് പ്രഫസർ (29), അസിസ്റ്റൻറ് പ്രഫസർ (46) തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
(Ref No. AIIMS/GKP/Reet/2021/94). ആകെ 127 ഒഴിവുകളുണ്ട്. അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, കാർഡിയോളജി, കമ്യൂണിറ്റി മെഡിസിൻ & ഫാമിലി മെഡിസിൻ, െഡൻറിസ്ട്രി, െഡർമറ്റോളജി, ഇ.എൻ.ടി, ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി, ഗ്യാസ്ട്രോ എൻററോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മൈക്രോബയോളജി, നെേഫ്രാളജി, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പാതോളജി/ലാബ് മെഡിസിൻ, ഫാർമക്കോളജി, പി.എം.ആർ, ഫിസിയോളജി, സൈക്യാട്രി, പൾമണറി െമഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsgorakhpur.edu.inൽ ലഭ്യമാണ്. അപേക്ഷ ഫീസ് 3000 രൂപ. എസ്.സി/എസ്.ടി/വനിതകൾ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 200 രൂപ മതി.
അപേക്ഷ ഓൺലൈനായി നിർദേശാനുസരണം ഇപ്പോൾ സമർപ്പിക്കാം.
ഹാർഡ്കോപ്പി Recruitment cell (Academic Block) AIIMS, Gorakhpur, UP-273008 എന്ന വിലാസത്തിൽ ജൂൺ 12നകം ലഭിക്കണം.
കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.