ജിപ്മെറിൽ നഴ്സിങ് ഓഫിസർ, പാരാമെഡിക്കൽ സ്റ്റാഫ്: 143 ഒഴിവുകൾ

കേന്ദ്രസർക്കാർ സ്ഥാപനമായ പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) ഗ്രൂപ് ബി, സി വിഭാഗങ്ങളിൽപെടുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ:

ഗ്രൂപ് ബി: നഴ്സിങ് ഓഫിസർ- 106 (ജനറൽ 52, ഇ.ഡബ്ല്യൂ.എസ് 13, ഒ.ബി.സി 20, എസ്.സി 10, എസ്.ടി 11). മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് -12 (ജനറൽ 2, ഒ.ബി.സി 2, എസ്.സി 1, എസ്.ടി 7), ജൂനിയർ എൻജിനീയർ -സിവിൽ 1 (ജനറൽ), ഇലക്ട്രിക്കൽ 1 (ജനറൽ), ടെക്നിക്കൽ അസിസ്റ്റന്റ് എൻ.ടി.ടി.സി 1 (ജനറൽ).

ഗ്രൂപ് സി: ഡെന്റൽ മെക്കാനിക് (ജനറൽ), അനസ്തേഷ്യ ടെക്നീഷ്യൻ -1 (ജനറൽ), സ്റ്റെനോഗ്രാഫർ ഗ്രേഡ്-II 7 (ജനറൽ 5, ഒ.ബി.സി 1, എസ്.സി 1), ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് 13 (ജനറൽ 7, ഇ.ഡബ്ല്യൂ.എസ് 2, എസ്.സി 3, എസ്.സി 1).

നഴ്സിങ് ഓഫിസർ തസ്തികയിൽ 80 ശതമാനം ഒഴിവുകളും വനിതകൾക്കാണ്. 20 ശതമാനം ഒഴിവുകളിൽ പുരുഷന്മാരെ പരിഗണിക്കും. ഭിന്നശേഷിക്കാർക്ക് നാല് ഒഴിവുകളിൽ നിയമനം ലഭിക്കും. മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ഓരോ ഒഴിവ് വീതം ഭിന്നശേഷിക്കാർക്ക് സംവരണം ലഭിച്ചിരിക്കുന്നു. വിമുക്തഭടന്മാർക്ക് സ്റ്റെനോഗ്രാഫർ തസ്തികളിൽ ഒരൊഴിവ് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം അടക്കം വിശദവിവരങ്ങളങ്ങിയ du.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി മാർച്ച് 10 മുതൽ 30 വരെ.

Tags:    
News Summary - 143 vacancies of Nursing Officer and Paramedical Staff at jipmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.