നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം.ജൂനിയർ എൻജിനീയർ, ഒഴിവുകൾ ഏഴ്, യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്-സിവിൽ/ഇലക്ട്രിക്കൽ. അക്കാദമിക മികവോടെയുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി 30.
സൂപ്രണ്ട്-10, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം വേണം. സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എം.എ ഇന്റർമീഡിയറ്റ് കോഴ്സ് പാസായവർക്കും അപേക്ഷിക്കാം. പ്രായപരിധി 30.
ടെക്നിക്കൽ അസിസ്റ്റന്റ്-30, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്/എം.സി.എ അല്ലെങ്കിൽ അക്കാദമിക മികവോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ബി.എസ്.സി/സെക്കൻഡ് ക്ലാസ് എം.എസ്.സി. പ്രായപരിധി 30.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്-3, യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി/ബി.എ/ബി.കോമും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും. ലൈബ്രറി ഓട്ടോമേഷൻ ആൻഡ് നെറ്റ്വർക്കിങ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 30.
സീനിയർ അസിസ്റ്റന്റ്-10, യോഗ്യത: പ്ലസ് ടു/തത്തുല്യം, ടൈപിങ് മിനിറ്റിൽ 35 വാക്ക് വേഗതയിൽ കുറയരുത്. വേഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ് അടക്കം കമ്പ്യൂട്ടറിൽ പ്രാവീണ്യമുണ്ടാകണം. ബിരുദവും സ്റ്റെനോഗ്രഫി സ്കില്ലും അഭിലഷണീയം. പ്രായപരിധി 33.
സീനിയർ ടെക്നീഷ്യൻ-14, യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടുവും ഒരുവർഷത്തെ ഐ.ടി.ഐ കോഴ്സ് സർട്ടിഫിക്കറ്റും; അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സിയും രണ്ടുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. ബാച്ചിലേഴ്സ് ബിരുദം അഭിലഷണീയം. പ്രായപരിധി 33 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nitc.ac.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി അപേക്ഷിക്കാം. (പരസ്യ നമ്പർ 01\2023) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.