കാലിക്കറ്റ് എൻ.ഐ.ടിയിൽ 150 അനധ്യാപക ഒഴിവുകൾ
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം.ജൂനിയർ എൻജിനീയർ, ഒഴിവുകൾ ഏഴ്, യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്-സിവിൽ/ഇലക്ട്രിക്കൽ. അക്കാദമിക മികവോടെയുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി 30.
സൂപ്രണ്ട്-10, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം വേണം. സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എം.എ ഇന്റർമീഡിയറ്റ് കോഴ്സ് പാസായവർക്കും അപേക്ഷിക്കാം. പ്രായപരിധി 30.
ടെക്നിക്കൽ അസിസ്റ്റന്റ്-30, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്/എം.സി.എ അല്ലെങ്കിൽ അക്കാദമിക മികവോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ബി.എസ്.സി/സെക്കൻഡ് ക്ലാസ് എം.എസ്.സി. പ്രായപരിധി 30.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്-3, യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി/ബി.എ/ബി.കോമും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും. ലൈബ്രറി ഓട്ടോമേഷൻ ആൻഡ് നെറ്റ്വർക്കിങ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 30.
സീനിയർ അസിസ്റ്റന്റ്-10, യോഗ്യത: പ്ലസ് ടു/തത്തുല്യം, ടൈപിങ് മിനിറ്റിൽ 35 വാക്ക് വേഗതയിൽ കുറയരുത്. വേഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ് അടക്കം കമ്പ്യൂട്ടറിൽ പ്രാവീണ്യമുണ്ടാകണം. ബിരുദവും സ്റ്റെനോഗ്രഫി സ്കില്ലും അഭിലഷണീയം. പ്രായപരിധി 33.
സീനിയർ ടെക്നീഷ്യൻ-14, യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടുവും ഒരുവർഷത്തെ ഐ.ടി.ഐ കോഴ്സ് സർട്ടിഫിക്കറ്റും; അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സിയും രണ്ടുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. ബാച്ചിലേഴ്സ് ബിരുദം അഭിലഷണീയം. പ്രായപരിധി 33 വയസ്സ്.
- ജൂനിയർ അസിസ്റ്റന്റ്-24, യോഗ്യത: പ്ലസ് ടു/തത്തുല്യം, ടൈപിങ് മിനിറ്റിൽ 35 വാക്ക് വേഗത. കമ്പ്യൂട്ടർ പ്രാവീണ്യമുണ്ടാകണം. പ്രായപരിധി 27.
- ടെക്നീഷ്യൻ-30, യോഗ്യത: സീനിയർ ടെക്നീഷ്യനുള്ളതുപോലെ തന്നെ. ബിരുദം അഭിലഷണീയമല്ല. പ്രായപരിധി 27.
- ഓഫിസ് അറ്റൻഡന്റ്-ഏഴ്, യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായപരിധി 27.
- ലാബ് അറ്റൻഡന്റ്-15, യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യം. പ്രായപരിധി 27.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nitc.ac.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി അപേക്ഷിക്കാം. (പരസ്യ നമ്പർ 01-2023) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.