കേന്ദ്ര സർക്കാർ സംരംഭമായ ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ എസ്-5, എസ്-3 ഗ്രേഡുകളിലായി 151 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഇൻസ്ട്രുമെേൻറഷൻ, ലബോറട്ടറി, മാർക്കറ്റിങ് ആൻഡ് പർച്ചേസ് വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ഗ്രേഡ് എസ്-5
ഫോർമാൻ (ഇലക്ട്രിക്കൽ)-40
യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ഡിപ്ലോമ. രണ്ടുവർഷം മുൻപരിചയം.
ഫോർമാൻ (ഇൻസ്ട്രുമെേൻറഷൻ)-35
യോഗ്യത: ഇൻസ്ട്രുമെേൻറഷൻ/ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്. രണ്ടുവർഷം മുൻ പരിചയം.
ജൂനിയർ കെമിസ്റ്റ്-12
യോഗ്യത: കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം. രണ്ടു വർഷം മുൻപരിചയം.
ജൂനിയർ സൂപ്രണ്ട് (ഒഫിഷ്യൽ ലാംഗ്വേജ്)-5
യോഗ്യത: ഹിന്ദി സാഹിത്യത്തിൽ ത്രിവത്സര ബിരുദം. ഹിന്ദി-ഇംഗ്ലീഷ് തർജമയില ഡിഗ്രി/ഡിേപ്ലാമ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം. ഒാഫിസ് ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. മൂന്നുവർഷം മുൻപരിചയം.
പ്രായം: 30 വയസ്സ്
ശമ്പളം: 14,500-36,000 രൂപ.
ഗ്രേഡ് എസ്-3
അസിസ്റ്റൻറ് (സ്റ്റോഴ്സ് ആൻഡ് പർച്ചേസ്)- ബിരുദം. ഒാഫിസ് ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടർ പരിജ്ഞാനം. ഒരു വർഷം മുൻപരിചയം.
അക്കൗണ്ട്സ് അസിസ്റ്റൻറ്സ്-24
യോഗ്യത: േകാമേഴ്സിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം. ഒരുവർഷം മുൻ പരിചയം.
മാർക്കറ്റിങ് അസിസ്റ്റൻറ്-20
യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം. ഒരു വർഷം മുൻപരിചയം.
പ്രായം: 28 വയസ്സ്
ശമ്പളം: 12500-33000 രൂപ.
2017 സെപ്റ്റംബർ 15 അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. ഉയർന്ന പ്രായ പരിധിയിലും മാർക്കിലും സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാർഥികൾ മാത്രം 50 രൂപ ഫീസ് അടക്കണം.
ഒാൺലൈൻ സംവിധാനം ഉപയോഗിക്കാം.
അപേക്ഷിക്കേണ്ട വിധം.
www.gailonline.com എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കണം. വെളുത്ത പശ്ചാത്തലത്തിലുള്ള ഫോേട്ടാ അപ്ലോഡ് ചെയ്യണം.
അപേക്ഷയുടെ ഹാർഡ്കോപ്പി അയക്കേണ്ടതില്ല. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അവസരമുള്ളൂ.
അവസാനതീയതി സെപ്റ്റംബർ 15.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.