പവർ​ഗ്രിഡിൽ ട്രെയ്നി എൻജിനീയർ (ഇലക്ട്രിക്കൽ) ഒ​ഴി​വു​ക​ൾ 47

പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് അ​നു​ബ​ന്ധ​സ്ഥാ​പ​ന​മാ​യ എ​ന​ർ​ജി സ​ർ​വി​സ​സി​ലേ​ക്ക് ​ട്രെ​യ്നി എ​ൻ​ജി​നീ​യ​ർ​മാ​രെ (ഇ​ല​ക്ട്രി​ക്ക​ൽ) റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള വി​വി​ധ ഓ​ഫി​സു​ക​ളി​ലാ​യി 47 ഒ​ഴി​വു​ക​ളു​ണ്ട് (ജ​ന​റ​ൽ 21, ഇ.​ഡ​ബ്ല്യു.​എ​സ് 4, ഒ.​ബി.​സി എ​ൻ.​സി.​എ​ൽ 12, എ​സ്.​സി 7, എ​സ്.​ടി 3, പി.​ഡ​ബ്ല്യു.​ബി.​ഡി 2). സ്ഥി​ര നി​യ​മ​നം.

യോ​ഗ്യ​ത: ഇ​ല​ക്ട്രി​ക്ക​ൽ/ അ​നു​ബ​ന്ധ ശാ​ഖ​ക​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ ത​ത്തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി.​ഇ/ ബി.​ടെ​ക്. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ് -2024 സ്കോ​ർ നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 6.11.2024ൽ 28 ​വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

അ​പേ​ക്ഷ ഫീ​സ് 500 രൂ​പ. എ​സ്.​സി/ എ​സ്.​ടി/ പി.​ഡ​ബ്ല്യു.​ബി.​ഡി/ വി​മു​ക്ത ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. വി​ശ​ദ​മാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.powergrid.inൽ. ​ന​വം​ബ​ർ ആ​റു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു​കൂ​ടി ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 30,000 -1,20,000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യി നി​യ​മി​ക്കും.

Tags:    
News Summary - Trainee Engineer (Electrical) Vacancies in PowerGrid 47

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.