ലോ​ക്ക​ൽ ബാ​ങ്ക് ഓ​ഫി​സ​റാ​കാ​ൻ യു.​ബി.​​ഐ വി​ളി​ക്കു​ന്നു

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന യൂ​നി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള​മ​ട​ക്കം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ശാ​ഖ​ക​ളി​ലേ​ക്ക് ലോ​ക്ക​ൽ ബാ​ങ്ക് ഓ​ഫി​സ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 1500 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ 100 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പ്രാ​ദേ​ശി​ക ഭാ​ഷാ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രി​ക്ക​ണം. ആ​ന്ധ്ര​പ്ര​ദേ​ശ്, അ​സം, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​കം, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ഒ​ഡി​ഷ, ത​മി​ഴ്നാ​ട്, തെ​ല​ങ്കാ​ന, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ബാ​ങ്ക് പ്ര​ബേ​ഷ​ന​റി ഓ​ഫി​സ​ർ ത​സ്തി​ക​ക്ക് സ​മാ​ന​മാ​ണി​ത്. ശ​മ്പ​ള​നി​ര​ക്ക് 48,480-85,920 രൂ​പ. ഏ​തെ​ങ്കി​ലു​മൊ​രു സം​സ്ഥാ​ന​ത്തി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.unionbankofindia.co.in/careersൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റും മാ​ർ​ക്ക്‍ലി​സ്റ്റും ഉ​ണ്ടാ​വ​ണം. പ്രാ​യ​പ​രി​ധി 1.10.2024ൽ 20-30 ​വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് അ​ഞ്ചു വ​ർ​ഷം, ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 10 വ​ർ​ഷം, വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും മ​റ്റും ച​ട്ട​പ്ര​കാ​ര​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

അ​​പേ​ക്ഷാ​ഫീ​സ് 850 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 175 രൂ​പ മ​തി. ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 13 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

സെ​ല​ക്ഷ​ൻ: ഓ​ൺ​​ലൈ​ൻ പ​രീ​ക്ഷ, ഗ്രൂ​പ് ച​ർ​ച്ച, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഭാ​ഷാ പ്രാ​വീ​ണ്യ ടെ​സ്റ്റു​മു​ണ്ടാ​വും. പ​രീ​ക്ഷാ​ഘ​ട​ന​യും സി​ല​ബ​സും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും.

Tags:    
News Summary - UBI calls for Local Bank Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.