കാലിക്കറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ഡിജിറ്റൽ ലൈബ്രറി ടെക്നിക്കൽ അസിസ്റ്റൻറ്, ഡിജിറ്റൽ ലൈബ്രറി കമ്പ്യൂട്ടർ അസിസ്റ്റൻറ്, ലൈബ്രറി അസിസ്റ്റൻറ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്.
1. ഡിജിറ്റൽ ലൈബ്രറി ടെക്നിക്കൽ അസിസ്റ്റൻറ്: രണ്ട് ഒഴിവ്. എം.സി.എ/കമ്പ്യൂട്ടർ സയൻസിൽ ബിരുദം/കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിൻറനൻസ്/കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവർഷ ഡിേപ്ലാമയാണ് യോഗ്യത. പ്രവൃത്തിപരിചയം അനിവാര്യം. പ്രതിമാസശമ്പളം: 15,000 രൂപ. നവംബർ ഒന്നിന് 35 വയസ്സിൽ കവിയരുത്. നവംബർ ഒന്നിന് രാവിലെ 9.30നാണ് അഭിമുഖം.
2. ഡിജിറ്റൽ ലൈബ്രറി കമ്പ്യൂട്ടർ അസിസ്റ്റൻറ്: മൂന്ന് ഒഴിവ്. എം.സി.എ/കമ്പ്യൂട്ടർ സയൻസിൽ ബിരുദം/കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിൻറനൻസ്/കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവർഷ ഡിേപ്ലാമയാണ് യോഗ്യത. പ്രവൃത്തിപരിചയം അനിവാര്യം. പ്രതിമാസശമ്പളം: 13,750 രൂപ. നവംബർ ഒന്നിന് 35 വയസ്സ് കവിയരുത്. നവംബർ ഒന്നിന് ഉച്ചക്ക് രണ്ടിനാണ് അഭിമുഖം.
3.ലൈബ്രറി അസിസ്റ്റൻറ്: 12 ഒഴിവ്. ലൈബ്രറി സയൻസിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. 15,000 രൂപയാണ് പ്രതിമാസശമ്പളം. പ്രവൃത്തിപരിചയം അനിവാര്യം. നവംബർ രണ്ടിന് 30 വയസ്സ് കവിയരുത്. നവംബർ രണ്ടിന് രാവിലെ 9.30നാണ് അഭിമുഖം.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾസഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്
www.nitc.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.