നോര്‍ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ആക്ട് അപ്രന്‍റിസായി 413 പേരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ വാഗണ്‍ റിപ്പയര്‍ വര്‍ക്ഷോപ്, ഗിര്‍ഖാന സിത്തൗളി റെയില്‍ സ്പ്രിങ് എന്നിവിടങ്ങളില്‍ ഒരു വര്‍ഷം പരിശീലനം നല്‍കും.
ഫിറ്റര്‍(195), വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (102), മെക്കാനിക് മെഷീന്‍ ആന്‍ഡ് ടൂള്‍ മെയിന്‍റനന്‍സ്(19), മെഷിനിസ്റ്റ് (17), പെയിന്‍റര്‍(32), ക്രെയിന്‍ ഓപറേറ്റര്‍(4), ഇലക്ട്രീഷ്യന്‍ (17), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ് (2), ഗിര്‍ഖാന സിത്തൗളി റെയില്‍ സ്പ്രിങ്ങില്‍ ഫിറ്റര്‍-മില്‍റൈറ്റ് മെക്കാനിക് (25) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി അല്ളെങ്കില്‍ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യോഗ്യത.
തെരഞ്ഞെടുപ്പ്: അക്കാദമിക നിലവാരത്തിന് അനുസരിച്ച്.
അപേക്ഷിക്കേണ്ട വിധം: www.ncr.indianrailways.gov.in വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് അയക്കണം.
ഫോറത്തിലും കാള്‍ ലെറ്ററിലും ഗസറ്റഡ് ഓഫിസര്‍ ഒപ്പുവെച്ച് ഫോട്ടോ പതിക്കണം. സര്‍ട്ടിഫിക്കറ്റും 11*5 വലുപ്പമുള്ള എന്‍വലപ് 27 രൂപയുടെ സ്റ്റാമ്പ് പതിച്ചതും (എസ്.ടി/എസ്.സി അപേക്ഷകര്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ല) അപേക്ഷ ഫോറവും സഹിതം വര്‍ക്ഷോപ് മാനേജര്‍, വാഗണ്‍ റിപ്പയര്‍ വര്‍ക്ഷോപ്, നോര്‍ത് സെന്‍ട്രല്‍ റെയില്‍വേ, ഝാന്‍സി(ഉത്തര്‍പ്രദേശ്), പിന്‍-284003 എന്ന വിലാസത്തില്‍ അയക്കണം.
അവസായ തീയതി ഡിസംബര്‍ 29. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.