നോര്‍ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 413 ആക്ട് അപ്രന്‍റിസ്
text_fieldsനോര്‍ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ആക്ട് അപ്രന്‍റിസായി 413 പേരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ വാഗണ്‍ റിപ്പയര്‍ വര്‍ക്ഷോപ്, ഗിര്‍ഖാന സിത്തൗളി റെയില്‍ സ്പ്രിങ് എന്നിവിടങ്ങളില്‍ ഒരു വര്‍ഷം പരിശീലനം നല്‍കും.
ഫിറ്റര്‍(195), വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (102), മെക്കാനിക് മെഷീന്‍ ആന്‍ഡ് ടൂള്‍ മെയിന്‍റനന്‍സ്(19), മെഷിനിസ്റ്റ് (17), പെയിന്‍റര്‍(32), ക്രെയിന്‍ ഓപറേറ്റര്‍(4), ഇലക്ട്രീഷ്യന്‍ (17), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ് (2), ഗിര്‍ഖാന സിത്തൗളി റെയില്‍ സ്പ്രിങ്ങില്‍ ഫിറ്റര്‍-മില്‍റൈറ്റ് മെക്കാനിക് (25) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി അല്ളെങ്കില്‍ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യോഗ്യത.
തെരഞ്ഞെടുപ്പ്: അക്കാദമിക നിലവാരത്തിന് അനുസരിച്ച്.
അപേക്ഷിക്കേണ്ട വിധം: www.ncr.indianrailways.gov.in വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് അയക്കണം.
ഫോറത്തിലും കാള്‍ ലെറ്ററിലും ഗസറ്റഡ് ഓഫിസര്‍ ഒപ്പുവെച്ച് ഫോട്ടോ പതിക്കണം. സര്‍ട്ടിഫിക്കറ്റും 11*5 വലുപ്പമുള്ള എന്‍വലപ് 27 രൂപയുടെ സ്റ്റാമ്പ് പതിച്ചതും (എസ്.ടി/എസ്.സി അപേക്ഷകര്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ല) അപേക്ഷ ഫോറവും സഹിതം വര്‍ക്ഷോപ് മാനേജര്‍, വാഗണ്‍ റിപ്പയര്‍ വര്‍ക്ഷോപ്, നോര്‍ത് സെന്‍ട്രല്‍ റെയില്‍വേ, ഝാന്‍സി(ഉത്തര്‍പ്രദേശ്), പിന്‍-284003 എന്ന വിലാസത്തില്‍ അയക്കണം.
അവസായ തീയതി ഡിസംബര്‍ 29. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.