എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജര്‍, ജൂനിയര്‍ എക്സിക്യുട്ടീവ് തസ്തികകളിലായി 158 ഒഴിവുകളുണ്ട്. മാനേജര്‍ ഒഴിവുകള്‍ സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഓപറേഷന്‍സ്, കമേഴ്സ്യല്‍ വിഭാഗങ്ങളിലും, ജൂനിയര്‍ എക്സിക്യുട്ടീവ് ഒഴിവ് ഫിനാന്‍സ് വിഭാഗത്തിലുമാണ്.
സിവില്‍ എന്‍ജിനീയറിങ്: 67 ഒഴിവുകള്‍. ജനറല്‍-32, ഒ.ബി.സി-18, എസ്.സി-10, എസ്.ടി-നാല്, ഭിന്നശേഷിക്കാര്‍-മൂന്ന്. സിവില്‍ എന്‍ജിനീയറിങ് അല്ളെങ്കില്‍ ടെക്നോളജി ബിരുദമാണ് യോഗ്യത.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്: 48 ഒഴിവുകള്‍. ജനറല്‍-24, ഒ.ബി.സി-12, എസ്.സി-ഏഴ്, എസ്.ടി-മൂന്ന്, ഭിന്നശേഷിക്കാര്‍-രണ്ട്. ഇലക്ട്രിക്കലില്‍ എന്‍ജി./ടെക്നോളജി ബിരുദമാണ് യോഗ്യത.
ഓപറേഷന്‍സ് മാനേജര്‍: 16 ഒഴിവുകള്‍. ജനറല്‍-ഒമ്പത്, ഒ.ബി.സി-നാല്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന്, ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദവും, എം.ബി.എയും, അല്ളെങ്കില്‍ എന്‍ജിനിയറിങ് ബിരുദം.
കമേഴ്സ്യല്‍ മാനേജര്‍: ഏഴ് ഒഴിവുകള്‍. ജനറല്‍-അഞ്ച്, ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ എം.ബി.എയും, അല്ളെങ്കില്‍ എന്‍ജിനിയറിങ് ബിരുദം.
ഫിനാന്‍സ് ജൂനിയര്‍ എക്സിക്യൂട്ടിവ്: 20 ഒഴിവുകള്‍. ജനറല്‍-10, ഒ.ബി.സി-അഞ്ച്, എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്, ഭിന്നശേഷിക്കാര്‍-ഒന്ന്. ബി.കോം ബിരുദത്തോടൊപ്പം ഐ.സി.ഡബ്ളിയു.എ/ സി.എ/ ഫിനാന്‍സില്‍ എം.ബി.എ
മാനേജര്‍ തസ്തികകളിലേക്ക് അതാത് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ജൂനിയര്‍ എക്സിക്യൂട്ടിവ് തസ്തികയില്‍ പ്രവൃത്തിപരിചയം നിര്‍ബന്ധമില്ല.
പ്രായപരിധി: മാനേജര്‍ തസ്തികയിലേക്ക് 32 വയസ്സും ജൂനിയര്‍ എക്സിക്യൂട്ടിവ് തസ്തികയിലേക്ക് 27 വയസ്സുമാണ് പ്രായപരിധി. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ച്, ഒ.ബി.സിക്കാര്‍ക്ക് മൂന്ന്, ഭിന്നശേഷിക്കാര്‍ക്ക് 10 എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്.
പരീക്ഷ: ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സിക്കാര്‍ക്ക് 1000 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെ കൂടെ ലഭിക്കുന്ന ചലാന്‍ പ്രിന്‍െറടുത്ത് എസ്.ബി.ഐ ശാഖകളിലൂടെയാണ് പണമടക്കേണ്ടത്. മേയ് 27 ആണ് പണമടക്കേണ്ട അവസാന തീയതി.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ട അപേക്ഷ മേയ് 24 വരെയാണ്. രണ്ടാംഘട്ട അപേക്ഷയുടെ അവസാന തീയതി ജൂണ്‍ ഒന്ന്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:www.aai.aero
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.