ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഹാല്‍ദിയ റിഫൈനറിയില്‍ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്റിസ് (15), ടെക്നീഷ്യന് അപ്രന്റിസ് /അറ്റന്‍ഡന്റ് ഓപറേറ്റര്‍ (55)എന്നീ തസ്തികകളിലാണ് ഒഴിവ്. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്സ്ട്രുമെന്േറഷന് എന്നീ വകുപ്പുകളിലാണ് നിയമനം നടക്കുക.
യോഗ്യത: ട്രേഡ് അപ്രന്റിസ് -ബി.എസ്സി ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ മെട്രിക്കുലേഷനുശേഷം രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്സ്.
ടെക്നീഷ്യന് അപ്രന്റിസ്- മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്സ്ട്രുമെന്േറഷന് എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ/കെമിക്കല്‍ എന്‍ജിനീയറിങ്/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ്. 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍.
പ്രായപരിധി: മാര്‍ച്ച് 31 അടിസ്ഥാനത്തില്‍ 18നും 24നുമിടയില്‍. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/എസ്.ടി അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.iocl.com വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സാധാരണ പോസ്റ്റായി ചീഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ്, ഹാല്‍ദിയ റിഫൈനറി, പൂര്‍വ മേദിനിപുര്‍, പശ്ചിമബംഗാള്‍, പിന്-721 606 എന്ന വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് പരസ്യ നമ്പറും ട്രേഡും വ്യക്തമാക്കണം. അവസാന തീയതി മേയ് 20. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.