Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇന്ത്യന്‍ ഓയില്‍...

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഒഴിവ്

text_fields
bookmark_border
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഒഴിവ്
cancel

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഹാല്‍ദിയ റിഫൈനറിയില്‍ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്‍റിസ് (15),  ടെക്നീഷ്യന്‍ അപ്രന്‍റിസ് /അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (55)എന്നീ തസ്തികകളിലാണ് ഒഴിവ്. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്‍േറഷന്‍ എന്നീ വകുപ്പുകളിലാണ് നിയമനം നടക്കുക. 
യോഗ്യത: ട്രേഡ് അപ്രന്‍റിസ് -ബി.എസ്സി ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ മെട്രിക്കുലേഷനുശേഷം രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്സ്. 
ടെക്നീഷ്യന്‍ അപ്രന്‍റിസ്- മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ/കെമിക്കല്‍ എന്‍ജിനീയറിങ്/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ്. 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍. 
പ്രായപരിധി: മാര്‍ച്ച് 31 അടിസ്ഥാനത്തില്‍ 18നും 24നുമിടയില്‍. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/എസ്.ടി അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. 
അപേക്ഷിക്കേണ്ട വിധം: www.iocl.com വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സാധാരണ പോസ്റ്റായി ചീഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഹാല്‍ദിയ റിഫൈനറി, പൂര്‍വ മേദിനിപുര്‍, പശ്ചിമബംഗാള്‍, പിന്‍-721 606 എന്ന വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് പരസ്യ നമ്പറും ട്രേഡും വ്യക്തമാക്കണം. അവസാന തീയതി മേയ് 20. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story