ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളില്‍ 3428 ഒഴിവുകള്‍ നികത്തുന്നു. എക്സിക്യൂട്ടിവ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍/ ഇലക്ട്രിക്കല്‍ (14), അസിസ്റ്റന്‍റ് മാനേജര്‍/ എസ് ആന്‍ഡ് ടി (7), അസിസ്റ്റന്‍റ് മാനേജര്‍/ സിവില്‍ (5), അസിസ്റ്റന്‍റ് മാനേജര്‍/ ഓപറേഷന്‍സ് (5), അസിസ്റ്റന്‍റ് മാനേജര്‍/ എച്ച്.ആര്‍ (3), അസിസ്റ്റന്‍റ് ടെക്നിക്കല്‍ മാനേജര്‍/ ഫിനാന്‍സ് (10) എന്നിങ്ങനെയാണ് ഒഴിവുകള്‍. നോണ്‍ എക്സിക്യൂട്ടിവ് വിഭാഗത്തില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍ (662), കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ് (1100), ജൂനിയര്‍ എന്‍ജിനീയര്‍/ ഇലക്ട്രോണിക്സ് (81), ജൂനിയര്‍ എന്‍ജിനീയര്‍/ ഇലക്ട്രിക്കല്‍ (48), ജൂനിയര്‍ എന്‍ജിനീയര്‍/ മെക്കാനിക്കല്‍ (10), ജൂനിയര്‍ എന്‍ജിനീയര്‍/ സിവില്‍ (66), അക്കൗണ്ട് അസിസ്റ്റന്‍റ് (24), മെയിന്‍െറയ്നര്‍ (1393) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത: അസിസ്റ്റന്‍റ് മാനേജര്‍/ ഇലക്ട്രിക്കല്‍, അസിസ്റ്റന്‍റ് മാനേജര്‍/ എസ് ആന്‍ഡ് ടി , അസിസ്റ്റന്‍റ് മാനേജര്‍/ സിവില്‍- 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ബി.ഇ/ ബി.ടെക്, 2016 ഗേറ്റ് സ്കോറും. 
അസിസ്റ്റന്‍റ് മാനേജര്‍/ ഓപറേഷന്‍സ്- ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍/ സിവില്‍ ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ, ബി.ടെക്/ മാര്‍ക്കറ്റിങ്/ ഇന്‍റര്‍നാഷനല്‍ ബിസിനസ് ഓപറേഷന്‍സ്/ ലോഗിസ്റ്റിക്സ് സ്പെഷലൈസേഷനോടെ  രണ്ടുവര്‍ഷത്തെ ഫുള്‍ ടൈം എം.ബി.എ.
അസിസ്റ്റന്‍റ് മാനേജര്‍/ എച്ച്.ആര്‍- എച്ച്.ആറില്‍ സ്പെഷലൈസേഷനോടെ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ. അസിസ്റ്റന്‍റ് മാനേജര്‍/ ഫിനാന്‍സ്- 50 ശതമാനം മാര്‍ക്കോടെ സി.എ/ ഐ.സി.ഡബ്ള്യു.എ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപറേറ്റര്‍ -ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ളോമ/ ഫിസിക്സ്, കെമിസ്ട്രി, മാത്സ് ബി.എസ്സി ഹോണേഴ്സ്/ ബി.എസ്സി. 
ജൂനിയര്‍ എന്‍ജിനീയര്‍ -ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ളോമ. 
അക്കൗണ്ട് അസിസ്റ്റന്‍റ്- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ബി.കോം. 
മെയിന്‍െറയ്നര്‍ -ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/ എസ്.സി.വി.ടി). ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക്, റെഫ്രിജറേറ്റര്‍/ എസ്.സി മെക്കാനിക് എന്നീ തസ്തികയിലാണ് ഒഴിവുകള്‍. 
പ്രായപരിധി: 18നും 28നുമിടയില്‍, 1988 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സൈക്കോ ടെസ്റ്റ്, ഗ്രൂപ് ചര്‍ച്ച, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. 
അപേക്ഷാ ഫീസ്: ജനറല്‍/ ഒ.ബി.സി -400 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 150 രൂപ. ഡി.എം.ആര്‍.സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ചെലാന്‍ വഴി ഫീസ് അടക്കാം. 
അപേക്ഷിക്കേണ്ട വിധം: www.delhimetrorail.com   എന്ന വെബ്സൈറ്റില്‍ Careerല്‍ ക്ളിക്ക് ചെയ്ത് താല്‍പര്യമുള്ള തസ്തികയില്‍ അപേക്ഷിക്കാം. 
ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. 18 വരെ ഫീസ് അടക്കാം. 
ചെലാന്‍ ഫോറം 15 വരെയേ വെബ്സൈറ്റില്‍ ലഭ്യമാകൂ.  വിവരങ്ങള്‍ വെബ്സൈറ്റില്‍. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.