ഐ.ഡി.ബി.ഐ ബാങ്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർമാരെയും (800 ഒഴിവ്), 1300 എക്സിക്യൂട്ടിവുമാരെയും (സെയിൽസ് ആൻഡ് ഓപറേഷൻസ്) നിയമിക്കുന്നു (പരസ്യ നമ്പർ 10/2023-24). വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും ബിരുദം. ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികക്ക് 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തിരിക്കണം. പ്രായപരിധി 20-25. കമ്പ്യൂട്ടർ പ്രാവീണ്യമുണ്ടായിരിക്കണം.
അപേക്ഷഫീസ്: 1000 രൂപ, എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങൾക്ക് 200 രൂപ മതി. ഡെബിറ്റ്/ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ ആറുവരെ അപേക്ഷ സമർപ്പിക്കാം. ഒരാൾക്ക് ഏതെങ്കിലുമൊരു തസ്തികക്കാണ് അപേക്ഷിക്കാവുന്നത്.
എക്സിക്യൂട്ടിവ് തസ്തികയിലേത് കരാർ നിയമനമാണ്. പ്രതിമാസം ആദ്യവർഷം 29,000 രൂപയും രണ്ടാം വർഷം 31,000 രൂപയുമാണ് ശമ്പളം. രണ്ടു വർഷത്തെ കരാർ നിയമനം പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനത്തിന് അർഹതയുണ്ടായിരിക്കും. ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ സ്ഥിരനിയമനമാണ്. ആദ്യത്തെ ഒരു വർഷം പ്രബേഷനിലായിരിക്കും. 6.14-6.50 ലക്ഷം രൂപയാണ് വാർഷിക ശമ്പളം.
ഓൺലൈൻ ടെസ്റ്റ് ഡോക്യുമെന്റ് വെരിഫിക്കേഷൻ, വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.