സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 3000 അപ്രന്റിസുകളെ നിയമിക്കും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം മേഖലയിൽ 87 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.centralbankofindia.co.inൽ ലഭ്യമാണ്. ബിരുദമാണ് യോഗ്യത. 1996 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെട്ടവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
2020 മാർച്ച് 31നുശേഷം ബിരുദമെടുത്തവരെയാണ് പരിഗണിക്കുക. ശാരീരിക യോഗ്യതയുണ്ടാകണം. അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.inൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രാദേശികഭാഷ പരിജ്ഞാനം വേണം. ഒരു വർഷത്തിലധികം തൊഴിൽ/പരിശീലനം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷഫീസ് 800 രൂപ. വനിതകൾ, എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 600 രൂപ. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ബി.ഡി) 400 രൂപ. 18 ശതമാനം ജി.എസ്.ടികൂടി നൽകണം. അപ്രന്റിസ്ഷിപ് പോർട്ടലിൽ ‘അപ്രന്റിസ്ഷിപ് വിത്ത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ’യിൽ ക്ലിക്ക് ചെയ്ത് മാർച്ച് ആറിനകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
മാർച്ച് 10ന് നടത്തുന്ന ഓൺലൈൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.