വെൽത് മാനേജ്മെൻറ് സർവിസസിൽ മാനേജ്മെൻറ് പ്രൊഫഷനലുകൾക്കാണ് ഒഴിവ്
ബാങ്ക് ഒാഫ് ബറോഡ ആരംഭിക്കുന്ന വെൽത് മാനേജ്മെൻറ് സർവിസസിലേക്ക് മാനേജ്മെൻറ് പ്രൊഫഷനലുകളെ നിയമിക്കുന്നു. 337 ഒഴിവുകളാണുള്ളത്.
1. ഗ്രൂപ് ഹെഡ്: നാല് ഒഴിവ് (എം.ബി.എ/തത്തുല്യമാണ് യോഗ്യത.
2. ഒാപറേഷൻസ് ഹെഡ്: ഒരു ഒഴിവ്. എം.ബി.എ/തത്തുല്യമാണ് യോഗ്യത.
3. ടെറിറ്ററി ഹെഡ്: 25 ഒഴിവ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.ബി.എ അധിക യോഗ്യതയാണ്.
4. സീനിയർ റിലേഷൻഷിപ് മാനേജർ: 223 ഒഴിവ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.ബി.എ അധിക യോഗ്യതയാണ്.
5. അക്വിസിഷൻ മാനേജർ (അഫ്ലുവെൻറ്): 41 ഒഴിവ്. ബിരുദമാണ് യോഗ്യത.
6. ക്ലയൻസ് സർവിസ് എക്സിക്യൂട്ടീവ്: 43 ഒഴിവ്. ബിരുദമാണ് യോഗ്യത.
എന്നിവയാണ് ഒഴിവുകൾ. പ്രവൃത്തിപരിചയം അനിവാര്യമാണ്. അഹ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി എൻ.സി.ആർ, ഹൈദരാബാദ്, മുംബൈ, പുണെ, കൊൽക്കത്ത, കാൺപുർ, ജയ്പുർ, ബറോഡ, സൂറത്ത്, ലഖ്നോ എന്നിവിടങ്ങളിലായിരിക്കും ഒഴിവുകൾ.
എഴുത്തുപരീക്ഷ, പേഴ്സനൽ ഇൻറർവ്യൂ, ഗ്രൂപ് ഡിസ്കഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക.
www.bankofbaroda.co.in/Careers.htm ലൂടെ അപേക്ഷിക്കാം.
ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കരുത്. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 600 രൂപയും എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് 100 രൂപയുമാണ് ഫീസ്. ഡിസംബർ 12 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.