റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ വിവിധ ഒാഫിസുകളിേലക്ക് ഒാഫിസ് അറ്റൻറൻഡ് തസ്തികയിൽ 526 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ തിരുവനന്തപുരത്ത് 47 ഒഴിവുകളുണ്ട്. 10ാം തരമാണ് അടിസ്ഥാന യോഗ്യത. -2017 നവംബാർ ഒന്നിന് 18നും 25 നും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെയും മറ്റു പിന്നാക്ക സമുദായക്കാർക്ക് മൂന്നു വർഷത്തെയും ശാരീരിക വൈകല്യങ്ങളുള്ളവർക്ക് 10 വർഷത്തെയും ഇളവുണ്ട്. ഒാൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യതയുള്ളവർക്ക് www.rbi.org.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി ഡിസംബർ ഏഴു വരെ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ഫോേട്ടാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒപ്പ് എന്നിവ സ്കാൻചെയ്ത് അറ്റാച്ച് ചെയ്യണം. തപാലിൽ അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 22 ആണ്.
www.rbi.org.in എന്ന വൈബ്സൈറ്റിൽ Opportunities@RBI എന്ന വിഭാഗത്തിൽ Vacancies എന്ന ഭാഗത്തുള്ള Recruitment for the post of Assistant എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒാൺലൈനായി അപേക്ഷിക്കാം.
ഒാൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയുടെ പ്രിൻറ് എടുത്ത് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.