ന്യൂഡൽഹിയിലെ വി.എം.എം കോളജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ വിവിധ സ്പെഷാലിറ്റികളിലായി 542 സീനിയർ െറസിഡൻറുമാരെ തേടുന്നു. അടിസ്ഥാന ശമ്പളം 67,700 രൂപ. നിലവിലുള്ള ബത്തകളും ആനുകൂല്യങ്ങളും ലഭിക്കും. കേന്ദ്രസർക്കാറിന് കീഴിലാണ് ഈ സ്ഥാപനം. നിയമനം മൂന്നു വർഷത്തേക്കാണ്. അപേക്ഷഫീസ് 500 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് ഫീസില്ല.
അപേക്ഷഫോറവും വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും www.ymmc-sjh.nic.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം The Medical Superintendent, VMM College of Safdarjung Hospital, New Delhi-110 029 എന്ന വിലാസത്തിൽ ജനുവരി 21ന് വൈകീട്ട് മൂന്നിനുമുമ്പ് ലഭിക്കണം. കവറിനു പുറത്ത് സീനിയർ െറസിഡൻറ് തസ്തികക്കുള്ള അപേക്ഷയെന്ന് എഴുതിയിരിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
സ്പെഷാലിറ്റിയും ഒഴിവുകളും: അനസ്തേഷ്യ -131, അനാട്ടമി -4, ബയോകെമിസ്ട്രി -5, കാൻസർ സർജറി -4, കാർഡിയോളജി -22, കമ്യൂണിറ്റി മെഡിസിൻ -2, CTVS -2, െഡൻറൽ സർജറി -2, ഡെർമറ്റോളജി -2, എൻഡോക്രിനോളജി -10, ഇ.എൻ.ടി -6, ഫോറൻസിക് മെഡിസിൻ -4, ഹെമറ്റോളജി -4, ലാബ് ഓങ്കോളജി -2, മാക്സിലോഫേഷ്യൽ സർജറി -3, മെഡിക്കൽ ഓങ്കോളജി -11, മെഡിസിൻ -32, മൈക്രോ ബയോളജി -5, നെഫ്രോളജി -10, ന്യൂറോ സർജറി -25, ന്യൂറോളജി -18, ന്യൂക്ലിയർ മെഡിസിൻ -5, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി -36, ഒഫ്താൽമോളജി -5, ഓർത്തോപീഡിക്സ് -19, പീഡിയാട്രിക്സ് -34, പീഡിയാട്രിക്സ് സർജറി -6, പത്തോളജി -17, ഫാർമക്കോളജി -5, ഫിസിയോളജി -6, PMR-3, സൈക്യാട്രി -1, റേഡിയോളജി -18, റേഡിയോ തെറപ്പി -4, റീനൽ ട്രാൻസ്പ്ലാൻറ് -8, റെസ്പിറേറ്ററി മെഡിസിൻ -6, SIC ഓർത്തോ -8, സർജറി -35, യൂറോളജി -4.
ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ അംഗീകൃത മെഡിക്കൽ പി.ജി ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർക്കാർ സ്ഥാപനത്തിൽ രണ്ടു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ള (ഒരുവർഷം ബന്ധപ്പെട്ട സ്പെഷാലിറ്റിയിലുള്ള എക്സ്പീരിയൻസ് വേണം) എം.ബി.ബി.എസ്/ബി.ഡി.എസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 45 വയസ്സ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 വയസ്സ്. ഒ.ബി.സി വിഭാഗങ്ങൾക്ക് 48 വയസ്സ്. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി) ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.